തിരുവനന്തപുരം: ഓണക്കിറ്റില്‍ വിതരണം ചെയ്ത ഏലക്കയുടെ ഗുണനിലവാരത്തെ കുറിച്ച്‌ മന്ത്രി ജി.ആര്‍ അനിലിന് തെളിവ് സഹിതം ലഭിച്ച പരാതി വിജിലന്‍സിന് കൈമാറിയതായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഓണക്കിറ്റിലേക്ക് സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ് ആരോപണം ഉയര്‍ന്നത്. ഏലക്കയുടെ സാമ്ബിള്‍ സഹിതം നല്‍കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്.സപ്ലൈക്കോയ്‌ക്കെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയും പൂഴ്ത്തിയതായി ആരോപണമുണ്ട്. വര്‍ക്കല, വക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത ഏലക്ക ഗുണനിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭക്ഷ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയത്. ഇതേ കാര്യം വ്യക്തമാക്കി വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക