സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകള്‍ ഉള്‍പ്പെടെ 86,09,395 ഓണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയുള്ള വാതില്‍പ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു.

വിവിധ കാരണങ്ങളാല്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ മൂന്നിനകം കിറ്റുകള്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെട്ട ഡി.എസ്.ഒ/ ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ഇതിനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക