ഖത്തര്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. പനാമക്കെതിരായ സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങിയ അര്‍ജന്റീന രണ്ടാം പകുതിയിലെ ഗോളുകളിലാണ് ജയം ഉറപ്പിച്ചത്.

മത്സരത്തില്‍ ഭൂരിഭാഗവും അര്‍ജന്റീനയാണ് പന്ത് കൈവശം വെച്ചതെങ്കിലും മികച്ച രീതിയില്‍ പ്രതിരോധം തീര്‍ത്ത പനാമ 78മത്തെ മിനുറ്റ് വരെ അര്‍ജന്റീനയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞു.
എന്നാല്‍ മത്സരത്തിന്റെ 78മത്തെ മിനുറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റി ബോക്‌സിന് വെളിയില്‍ നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് അര്‍ജന്റീന ഗോള്‍ നേടുകയായിരുന്നു. മെസ്സി എടുത്ത ഫ്രീകിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയും റീബൗണ്ട് പന്ത് തിയാഗോ അല്‍മഡ ഗോളാക്കി മാറ്റുകയുമായിരുന്നു. അര്‍ജന്റീനക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികം താമസിയാതെ മറ്റൊരു ഫ്രീകിക്കില്‍ നിന്ന് മെസ്സി അര്‍ജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക്‌ മെസ്സി പനാമ ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഗോളാക്കി മാറ്റുകയായിരുന്നു. ഹൈലൈറ്റ് വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക