ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടിയുമായാണ് തമിഴ് സൂപ്പര്‍താരം രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന ദീര്‍ഘകാല ആഗ്രഹത്തിന്റെ ഭാഗമാണ് രാഷ്ട്രീയ പ്രവേശനമെന്ന് വിജയ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫാന്‍സ് അസോസിയേഷനുകളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം വിജയ് സജീവമായിരുന്നു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുകയാണ് ലക്ഷ്യമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിക്ക് പിന്തുണ നൽകില്ലെന്നും താരം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളയും തിരഞ്ഞെടുത്തതായും വിജയ് അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷം, പാര്‍ട്ടിയുടെ തത്വങ്ങള്‍, കൊടി, ചിഹ്നം, കര്‍മ്മ പദ്ധതികള്‍ എന്നിവ അവതരിപ്പിച്ച്‌ പൊതുയോഗം നടത്താനാണ് വിജയുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക