വിധതരം പഴങ്ങള്‍ കഴിക്കുന്നത് മികച്ച ശരീര സംരക്ഷണത്തിന് നല്ലതാണ്. എന്നാല്‍ ലോകത്ത് ഏറ്റവും വിലകൂടിയ പഴത്തെക്കുറിച്ച്‌ അറിയാമോ? ജപ്പാനിലാണ് ഈ പഴം വിളയുന്നത്. പേര് യുബാരി കിംഗ് മെലോണ്‍.തണ്ണിമത്തൻ വിഭാഗത്തില്‍പ്പെട്ട ഈ പഴം വാങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് മുടക്കേണ്ടിവരിക.

2022ല്‍ ഒരു യുബാരി കിംഗ് മെലോണ്‍ വിറ്റുപോയത് ഇരുപതുലക്ഷം രൂപയ്ക്കാണ്. അസാദ്ധ്യമായ രുചിയും രോഗപ്രതിരോധ ശേഷിയുമാണ് ഇത്രയും വിലകൂടാൻ കാരണം.ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഇതിനെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പറയുന്നത്. മറ്റുചില സ്ഥലങ്ങളില്‍ നട്ടുനോക്കിയെങ്കിലും അത് പൂർണതോതില്‍ വിജയിച്ചില്ല. ഇത് വിളയുമ്ബോള്‍ തോട്ടത്തിന് പ്രത്യേക കാവലും ഏർപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിലെ മറ്റ് വിലകൂടിയ പഴങ്ങളും ജപ്പാനില്‍ വിളയുന്നതാണ്. അതിലൊന്നാണ് വൈറ്റ് ജ്യുവല്‍ സ്‌ട്രോബറി.സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ സ്ട്രോബറിക്ക് വെള്ളനിറമാണ്. സെകായ് ഇച്ചി ആപ്പിളുകളാണ് ജപ്പാനില്‍ നിന്നുള്ള മറ്റൊരു വിലകൂടിയ പഴം. ഇതില്‍ പലതും വിളയുമ്ബോള്‍ തന്നെ ആവശ്യക്കാർ ബുക്കുചെയ്തിരിക്കും. അതിനാല്‍ സൂപ്പർമാർക്കറ്റുകളില്‍ നിന്നോ മറ്റോ വാങ്ങാമെന്ന് കരുതിയെങ്കില്‍ അതും നടപ്പില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക