ടോക്കിയോ: പെണ്‍കുട്ടികള്‍
പോണിടെയില്‍ ശൈലിയില്‍ മുടി കെട്ടുന്നതിനു ജപ്പാനിലെ വിദ്യാലയങ്ങളില്‍ നിരോധനം. പോണിടെയില്‍ ശൈലിയില്‍ മുടികെട്ടുന്നത് കഴുത്തിന്റെ പിന്‍ഭാഗം കാണുന്നതിനും ആണ്‍കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സ്കൂളുകള്‍ പരിഷ്കാരം നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂ എന്ന നിയമം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് അടുത്തിടെ പിന്‍വലിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക