ലോകത്തിലെ ഏറ്റവും മാരകമായ കൊലയാളികളാണ് ഹൃദ്രോഗങ്ങള്‍, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണക്കാര്‍. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, മുൻകൂര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഹൃദയ, രക്തചംക്രമണ രോഗങ്ങള്‍ യഥാസമയം കണ്ടെത്താനാകും. ഇതില്‍ ഏറ്റവും സാധാരണമായത് ശ്വാസതടസവും നെഞ്ചുവേദനയുമാണ്. എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റ് അടയാളങ്ങളുണ്ട്, ഇവ വിരലുകളില്‍ പോലും പ്രത്യക്ഷപ്പെടാം.

ഫിംഗര്‍ ക്ലബിംഗ് പരിശോധന:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിരലിലെ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിരലിലെ പരിശോധനയിലൂടെ ലക്ഷണങ്ങള്‍ സ്വയം കണ്ടെത്താനാകുമെന്ന് വിദഗ്‌ധര്‍ പറയുന്നു. ഈ പരിശോധനയെ ഫിംഗര്‍ ക്ലബിംഗ് ടെസ്റ്റ് എന്നും വിളിക്കുന്നു. ഇത് കണ്ടെത്തിയാല്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം എന്നിവയ്ക്കുള്ള ഒരു മുന്നറിയിപ്പ് സൂചനയായിരിക്കാം.

രണ്ട് കയ്യിലെ വിരലിലെ ഓരോ നഖങ്ങളും ഒരുമിച്ച്‌ വയ്ക്കുക. ആരോഗ്യമുള്ള വിരലുകളില്‍, നഖങ്ങളുടെ അടിയില്‍ ഒരു ഡയമണ്ട് ആകൃതിയിലുള്ള വിടവ് കാണാം. എതിര്‍ വിരലുകള്‍ പരസ്പരം പിടിക്കുകയാണെങ്കില്‍, നഖത്തിന്റെ അറ്റത്തിനും നഖത്തിന്റെ അടിഭാഗത്തിനും ഇടയില്‍ പോലും ഒരു ഡയമണ്ട് ആകൃതിയിലുള്ള ഇടം സാധാരണമായി കണക്കാക്കപ്പെടുന്നു. ഈ പരിശോധന ഷാംറോത്ത് ടെസ്റ്റ് എന്നും അറിയപ്പെടുന്നു. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക