ഏറെ ശ്രദ്ധിക്കപ്പെട്ട ബ്ലെസിയുടെ മോഹന്‍ലാല്‍ ചിത്രമായ തന്‍മാത്രയിലെ നായികയായിരുന്നു മീര വാസുദേവ്. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മീരയുടെ കരിയറിലെ മികച്ച വേഷമായിരുന്നു തന്‍മാത്രയിലേത്. തന്‍മാത്ര വലിയ വിജയമായിരുന്നെങ്കിലും മികച്ച വേഷങ്ങള്‍ പിന്നീട് മീരയെ തേടിയെത്തിയില്ല. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ മീ ടു ആരോപണങ്ങളെക്കുറിച്ച്‌ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീര വാസുദേവ്. സിനിമാരംഗത്തെ പലര്‍ക്കും വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നാണ് മീരയുടെ അഭിപ്രായം.

നമ്മള്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ആരും ചൂഷണം ചെയ്യില്ല.ബോള്‍ഡായി സംസാരിക്കുന്നതാണ് എന്‍റെ രീതി. വീട്ടുകാര്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുകയാണ് എന്‍റെ രീതി‘- മീര വാസുദേവ് പറഞ്ഞു. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ ബോള്‍ഡായി ഇടപെടുന്നതുകൊണ്ട് മോശം അനുഭവങ്ങളൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്ന് മീര വാസുദേവ് പറയുന്നു. പലര്‍ക്കും വഴങ്ങിക്കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്ന് പറയുന്നതിലും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

തന്മാത്രയ്ക്കു ശേഷം വലിയ അവസരങ്ങള്‍ സിനിമയില്‍ ലഭിച്ചില്ലെങ്കിലും പിന്‍മാറാന്‍ മീര ഒരുക്കമായിരുന്നില്ല. അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് അവര്‍ നടത്തി. എന്നാല്‍ അത് ബിഗ് സ്ക്രീനിലേക്ക് ആയിരുന്നില്ല. മിനി സ്ക്രീനില്‍ ഇന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെയാണ് മീര ഇപ്പോള്‍ പ്രേക്ഷകരുടെ മനംകവര്‍ന്നത്. ജനപ്രീതിയില്‍ ഏറെ മുന്നിലായ കുടുംബവിളക്ക് ടെലിവിഷന്‍ റേറ്റിങ്ങിലും ഒന്നാമതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക