എറണാകുളം: തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധം അറിയിച്ചാണ് രഞ്ജിനിയും, മൃഗ സ്നേഹികളും പ്രതിഷേധിച്ചത്. നായകളെ കൂട്ടത്തോടെ പിടികൂടി കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് നായകളെ പിടികൂടി വിഷം കുത്തിവെച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യം നടത്തിയത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അറിവോടെയാണെന്ന് മൊഴിയുണ്ട്. രഞ്ജിനിയുടെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ ഈ സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയത്. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക