ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസിൽ മദ്രാസ് ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും 3 വർഷം തടവ്. 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ് ജി.ജയചന്ദ്രൻ ഉത്തരവിട്ടു. അപ്പീൽ നൽകാനായി ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തേക്കു കോടതി മരവിപ്പിച്ചു. അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണു പൊൻമുടിയുടെ തീരുമാനം.

തടവുശിക്ഷ പ്രാബല്യത്തിലാകുന്നതോടെ അയോഗ്യനാകുന്ന മന്ത്രിക്ക് എംഎൽഎ സ്ഥാനവും നഷ്ടമാകും. പൊൻമുടിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടു ഗവർണർ ആർ.എൻ.രവി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2006 -2011 കാലത്ത് ഡിഎംകെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലൻസ് നേരത്തേ കേസെടുത്തെങ്കിലും വെല്ലൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്ക്കോടതിക്കു തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക