ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലേലം നിയന്ത്രിക്കാൻ ഒരു വനിത എത്തുന്നതായി റിപ്പോർട്ട്. വനിത ഐപിഎല്ലിന്റേയും പ്രോ കബഡി ലീഗിന്റേയുമൊക്കെ ലേലം നിയന്ത്രിച്ച പരിചയമുള്ള പ്രമുഖയായ മല്ലിക സാഗറാണ് ഇത്തവണ ദുബായിൽ നടക്കുന്ന മിനി താര ലേലത്തിൽ ഓക്ഷണറായി എത്തുകയെന്നാണ് റിപ്പോർട്ട്.

അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിമുതൽ ദുബായിലാണ് താര ലേലം നടക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ മാത്രം ഓക്ഷണറായിരിക്കും മല്ലിക. റിച്ചാർഡ് മാഡ്‌ലിയായിരുന്നു ആദ്യമായി താര ലേലം നിയന്ത്രിച്ചതും വലിയ കൈമാറ്റങ്ങൾക്ക് സാക്ഷിയായതും. 2018ൽ ഹ്യൂഗ് എഡ്മീഡ്‌സ് ഓക്ഷണറായപ്പോൾ 2022ൽ ആദ്യ ഇന്ത്യൻ ഓക്ഷണറായത് ചാരു ശർമ്മയായിരുന്നു.48കാരിയായ മല്ലിക 2023ൽ വനിത പ്രീമിയർ ലീഗിന്റെ ഓക്ഷണറായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേപോലെ തന്നെ പ്രോ കബഡി ലീഗിൽ വർഷങ്ങളുടെ പരിചയമുള്ള മല്ലിക ഈ മേഖലയിലെത്തിയിട്ട് 25 വർഷമായി. മല്ലിക മുംബൈയിലെ ഒരു പ്രശസ്ത ആർട് കളക്ടറാണ്. ആർട് ഗ്യാലറികളിലെ ലേലങ്ങളിലൂടെയാണ് ഇവർ ഈ മേഖലയിൽ ശോഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക