ചെങ്ങന്നൂര്‍: ഭാര്യയെ തട്ടിയെടുത്ത് ഒളിച്ചു താമിസിച്ച ഭാര്യാ കാമുകനോട് വമ്ബന്‍ പ്രതികാരം തീര്‍ത്ത് ഭര്‍ത്താവ്. കോട്ടയം വടവാതൂര്‍ സ്വദേശിയായ യുവാവാണ് വിചിത്രമായ വിധത്തില്‍ കലിപ്പുതീര്‍ത്തത്. ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഭാര്യാ കാമുകന്റെ ലൈംഗിക അവയവത്തില്‍ വെടിവെക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ വടവാതൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചെങ്ങന്നൂരില്‍ എത്തിയാണ് യുവാവ് ഭാര്യാ കാമുകനെ വെടിവെച്ചത്. ഭാര്യയും കാമുകനും ഒന്നിച്ച്‌ താമസിക്കുന്ന വീട്ടിലെത്തി വാക്കു തര്‍ക്കത്തിന് ഒടുവിലാണ് എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവെച്ചത്.കേസിലെ പ്രതിയും വടവാതൂര്‍ സ്വദേശിയുമായ പ്രദീപിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം വടവാതൂര്‍ സ്വദേശിയായ പ്രദീപാണ് ഭാര്യാ കാമുകന്റെ ലൈംഗികാവയവത്തില്‍ എയര്‍ഗണ്ണ് കൊണ്ട് വെടി ഉതിര്‍ത്തത്. വടവാതൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയുടെ ഭാര്യ ചെങ്ങന്നൂരില്‍ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇത് അറിഞ്ഞ വടവാതൂര്‍ സ്വദേശി ചെങ്ങന്നൂരില്‍ എത്തി. ഭാര്യയുടെ കാമുകനുമായി സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് തര്‍ക്കവും അടിപിടിയും ഉണ്ടായി അടിപിടിക്കിടയില്‍ വടവാതൂര്‍ സ്വദേശി കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നു വെടിയുണ്ട കാമുകന്റെ ജനനേന്ദ്രിയത്തില്‍ മുറിവുണ്ടാക്കി. അടിപിടിയെ തുടര്‍ന്ന് വടവാതൂര്‍ സ്വദേശി ഒളിവിലാണ്. ലിംഗത്തില്‍ വെടി കൊണ്ട കാമുകന്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂര്‍ സ്വദേശിനി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കേസ് ഒതുക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി ആരോപണം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക