ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്.

തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍ പതിയിരിക്കുകയാണ് കറുത്ത നിറത്തിലുള്ള മൂര്‍ഖന്‍. മൊബൈല്‍ ക്യാമറയുമായി എത്തുമ്ബോള്‍ ഹെല്‍മെറ്റിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്ബ് പതിയെ പുറത്തേക്ക് തല നീട്ടുകയാണ്. കുട്ടികളുടെ അടക്കം ശബ്ദം കേള്‍ക്കുമ്ബോള്‍ അത് പത്തി വിടര്‍ത്തി കൊത്താനായുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാണ് നടന്നതെന്നോ സ്ഥലമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. അടുത്തിടെ കേരളത്തിലും സമാനസംഭവം നടന്നിരുന്നു. ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്ബില്‍ നിന്നും തലനാരിഴക്കാണ് തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ്, ഷൂവിനുള്ളില്‍ പാമ്ബിനെ കണ്ട വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക