രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ്ഫേക്ക് വീഡിയോയും പ്രചരിക്കുന്നു. ‘വസന്തം’ എന്ന മലയാളം പേരുള്ള പേജിലാണ് കജോളിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ‘കജോള്‍ വസ്ത്രം മാറുന്നു’ എന്ന ക്യാപ്ഷനും കജോള്‍, ഹോട്ട് കജോള്‍, കജോള്‍ മില്‍ഫ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കജോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ രശ്മികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച്‌ ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേല്‍ എന്ന യുവതിയുടേതാണ് യഥാര്‍ത്ഥ വീഡിയോ. എഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക