തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി അ​ഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വൈകുന്നേരം മൂന്നരയോടെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കിണറ്റിൽ 12 അടി വെള്ളമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്‍സ് സ്ഥലത്തെത്തി റോപ്പ്, നെറ്റ്, സേഫ്‌റ്റി ബെൽറ്റ് എന്നിവ ഉപയോ​ഗിച്ചാണ് വസന്തയെ കരയിലെത്തിച്ചത്.

സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എം പി ഉല്ലാസ് , സേന അംഗങ്ങളായ അരുൺകുമാർ വി ആർ , ജീവൻ ബി , ജിനു എസ് , സാജൻ സൈമൺ , വിജിൻ , സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക