2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചതു മുതല്‍, അതിന്റെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യാനുള്ള തിടുക്കമായിരുന്നു പലര്‍ക്കും. ഇന്നും അതിന് ശമനം ഉണ്ടായിട്ടില്ല, പ്രത്യേകിച്ച്‌ ഓഫ്-റോഡ് മികവുകളുടെ, ഒരു താരതമ്യത്തിനായി ജനങ്ങള്‍ ആകാംക്ഷഭരിതരാണ്. ജിംനിയുടെ വിലകള്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുകയും ഡെലിവറികള്‍ ആരംഭിക്കുകയും ചെയ്‌തതോടെ, ഉടമകള്‍ തങ്ങളുടെ ജിംനി എസ്‌യുവികളെ ഓഫ്-റോഡ് സാഹസികതകള്‍ക്ക് ഇറങ്ങിയിരിക്കുകയാണ്.

കുത്തനെയുള്ള ചെരിവുകളും പാറക്കെട്ടുകളും മണലാരണ്യങ്ങളുമുള്ള വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഇരു എസ്‌യുവികളും പരീക്ഷിക്കുന്ന ഒരു കംപാരിസണ്‍ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. BRH എക്സ്പഡീഷൻസ് അപ്‌ലോഡ് ചെയ്‌ത ഒരു യൂട്യൂബ് വീഡിയോയില്‍, ഒരു മാരുതി സുസുക്കി ജിംനിയും ഒരു മഹീന്ദ്ര ഥാറും തടസ്സങ്ങള്‍ നിറഞ്ഞ ഒരു കുന്നിൻ പ്രദേശത്ത് പരസ്പരം മത്സരിക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് വാഹനങ്ങളുടേയും ഓഫ്-റോഡ് കഴിവുകള്‍ അളക്കുക എന്നതാണ് വീഡിയോയുടെ ലക്ഷ്യം. ജിംനിയും ഥാറും വളരെയധികം വെല്ലുവിളി നിറഞ്ഞ ചരിവുകള്‍ കീഴടക്കുന്നതും അയഞ്ഞ മണലില്‍ കുതിക്കുന്നതും പാറക്കെട്ടുകളില്‍ ക്രോള്‍ ചെയ്ത് നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരു എസ്‌യുവികളും വളരെ ശ്രദ്ധേയമായ കഴിവുകള്‍ പ്രകടമാക്കി, എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, പല സവിശേഷതകളും കാരണം ജിംനിക്ക് ഥാറിനെക്കാള്‍ നേരിയ മുൻതൂക്കമുള്ളതായി കാണപ്പെട്ടു.

മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച്‌ മാരുതി സുസുക്കി ജിംനിയ്ക്ക് ഭാരം കുറവാണ്, ഇത് മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതത്തിന് കാരണമാകുന്നു. ആവശ്യ സാഹചര്യങ്ങളില്‍, ഇത് വളരെ ലൈറ്റും കൂടുതല്‍ അനായാസവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തില്‍ ചെറിയ എഞ്ചിനും കുറഞ്ഞ പവര്‍ ഔട്ട്‌പുട്ടും ഉണ്ടായിരുന്നിട്ടും, ജിംനി അതിന്റെ ഭാരക്കുറവും ഒതുക്കമുള്ള അളവുകളും കാരണം കൂടുതല്‍ വേഗതയുള്ളതായി അനുഭവപ്പെടുന്നു. കൂടാതെ മികച്ച ഹാൻഡ്‌ലിംഗും നല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക