വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിന് പിന്നാലെ സ്ത്രീയെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ മർദിച്ചു. നോയിഡയിലെ സെക്ടർ 108 പാർക്ക് ലൗറിയേറ്റ് സൊസൈറ്റിയിലാണ് സംഭവം. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ആർ പി ഗുപ്തയാണ് നായയുമായി പ്റ്റിൽ നിന്നിറങ്ങാതിരുന്നതിന് സ്ത്രീ മർദിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റിട്ട. ഉദ്യോഗസ്ഥരായ ഇരുവരും നായയുടെ ഉടമയും മൊബൈൽ ഫോണുകൾ പരസ്പരം വീഡിയോ പകർത്തുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്. റിട്ട. ഐഎഎസ് ഓഫീസറുടെ കൈയിലുണ്ടായിരുന്ന ഫോൺ സ്ത്രീ തട്ടിപ്പറിക്കുന്നതും പിന്നാലെ ഉദ്യോഗസ്ഥൻ സ്ത്രീയെ മർദിക്കുന്നതും വീഡിയോയിൽ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിയേറ്റ സ്ത്രീയുടെ ഭർത്താവെന്ന് പറയപ്പെടുന്ന വെള്ള ടി-ഷർട്ട് ധരിച്ച മറ്റൊരാൾ പിന്നാലെ അവിടെ എത്തുകയും റിട്ട. ഐഎഎസ് ഓഫീസറെ തലങ്ങും വിലങ്ങും മർദിക്കുന്നതും കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക