2024-25 അധ്യയനവര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനു നഴ്സിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുകള്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.

നഴ്സിംഗ് പ്രവേശനം പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നു രണ്ടു വര്‍ഷമായി ദേശീയ നഴ്സിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷന്‍ നേടുന്നവരുടെ ബിരുദം അംഗീകരിച്ച്‌ നല്‍കില്ലെന്നും കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷവും പ്രവേശന നടപടി തുടങ്ങിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം ബിഎസ്‌സി നഴ്സിംഗ് പ്രവേശനപരീക്ഷയ്ക്കു സംസ്ഥാനം തീരുമാനിച്ചെങ്കിലും ഏത് ഏജന്‍സി പരീക്ഷ നടത്തണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക