തിരുവനന്തപുരം: കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം.

നാഗര്‍കോവില്‍ സ്വദേശിയും അഭിഭാഷകയുമായ പ്രിയദര്‍ശിനിയും ഗവ. കോളജ് അധ്യാപകനായ രാജാ ഷെറിനും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വര്‍ണവും നല്‍കിയിരുന്നു. പക്ഷേ, വിവാഹശേഷം കൂടുതല്‍ പണവും സ്വര്‍ണവും വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പ്രിയദര്‍ശിനി വനിതാ പൊലീസില്‍ പരാതി നല്‍കി.

ഇതോടെ മധ്യസ്ഥതയില്‍ ഭാര്യയും ഭര്‍ത്താവും പ്രത്യേകം വീടെടുത്ത് താമസം തുടങ്ങി. എന്നാല്‍, ഇവിടെയും പീഡനം തുടരുകയായിരുന്നു

കഴിഞ്ഞ ദിവസം ഷെറിന്‍ കുടുംബവീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനെ അന്വേഷിച്ച്‌ ഇവിടെയെത്തിയ അഭിഭാഷകയെ ഇയാള്‍ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് പറഞ്ഞ് അഭിഭാഷക വീടിന് പുറത്ത് അപേക്ഷയുമായി നില്‍ക്കുകയായിരുന്നു. അഭിഭാഷകയെ പൊലീസ് ഇടപെട്ട് ഇവരുടെ വീട്ടിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക