കമിതാക്കളുടെ അതിരുവിട്ട സല്ലാപങ്ങളും റീല്‍സ് ഷൂട്ടിംഗുമെല്ലാം ഡല്‍ഹി മെട്രോയില്‍ പുതുമയല്ല. ഇതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള കമിതാക്കളുടെ “ലീല’കള്‍ മെട്രോയില്‍ പതിവായി അരങ്ങേറുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ മെട്രോയിലുണ്ടായ സംഭവം വലിയ വിവാദമായി. സഹയാത്രികര്‍ക്ക് അറപ്പുളവാക്കുന്ന വിധത്തിലുള്ള കമിതാക്കളുടെ കോളകുടിയാണു വിമര്‍ശനങ്ങള്‍ക്കു വഴിവച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഇതിന്‍റെ വീഡിയോയ്ക്ക് കടുത്ത വെറുപ്പാണ് നെറ്റിസൻസ് പ്രകടിപ്പിച്ചത്.

വീഡിയോ ആരംഭിക്കുന്പോള്‍ യുവതി സീറ്റിലിരിക്കുകയാണ്. മുട്ടുകുത്തിനിന്നുകൊണ്ട് യുവാവ് കോളയുടെ കാൻ പൊട്ടിച്ച്‌ യുവതിയുടെ വായിലൊഴിക്കുന്നു. തുടര്‍ന്നു കാമുകി ശീതളപാനീയം കാമുകന്‍റെ വായിലേക്കു തുപ്പുന്നു.കാമുകൻ കുറച്ചു കുടിച്ചതിനുശേഷം കാമുകിയുടെ വായിലേക്കു തിരിച്ചു തുപ്പിയൊഴിക്കുന്നു. വീണ്ടും കാമുകി കാമുകന്‍റെ വായിലേക്കു കോള തുപ്പുന്നു. സഹയാത്രികരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് പ്രണയജോഡികളുടെ വീഡിയോ ചിത്രീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെതന്നെ മറ്റൊരു വീഡിയോയും കുപ്രസിദ്ധമാണ്. മെട്രോയില്‍ത്തന്നെ ചിത്രീകരിച്ചതാണ് ആ വീഡിയോയും. കാമുകന്‍റെ മടിയില്‍ വായ് തുറന്നുപിടിച്ചുകിടക്കുകയാണ് കാമുകി. കാമുകൻ കാമുകിയുടെ വായിലേക്ക് നൂഡില്‍സ് ഇടുന്നു. എന്നിട്ട് കാമുകിയുടെ വായില്‍നിന്ന് സ്പൂണ്‍ ഉപയോഗിച്ച്‌ നൂഡില്‍സ് കോരിയെടുത്തു തിന്നുന്നു.പൊതുഗതാഗതത്തിന്‍റെ ദുരവസ്ഥ എത്രമാത്രമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായി സമൂഹമാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക