ചിറോപ്രാക്റ്റിക് എന്നത് ലൈസൻസുള്ള ഒരു ആരോഗ്യ സംരക്ഷണ തൊഴിലാണ്. അത് സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ കഴിവിനെ ഊന്നിപ്പറയുന്ന ഒരു ചികിത്സാ വിഭാഗമായി ഇപ്പോൾ പേരെടുത്ത് വരികയാണ്. ഈ ചികിത്സയിൽ സാധാരണയായി മാനുവൽ തെറാപ്പികൾ ആണ് ഉൾപ്പെടുന്നത്. വ്യായാമം, പോഷകാഹാര കൗൺസിലിംഗ് തുടങ്ങിയ മറ്റ് ചികിത്സാരീതികളും ഉപയോഗിക്കാം. ഇത് പെട്ടന്നുള്ള സുഖ പ്രാപ്തി ആണ് നൽകുന്നത്.

എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ സ്ഥിതികൾ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും കൈകൾ ഉപയോഗിച്ച് നട്ടെല്ലിനെ ചികിത്സിക്കുന്നതിൽ ആണ് ഇതിന്റെ വിദഗ്‌ദ്ധർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌പൈനൽ മാനിപ്പുലേഷൻ ഉൾപ്പെടെയുള്ള കൈറോപ്രാക്‌റ്റിക് പരിചരണത്തിന് നേരിയതോ മിതമായതോ ആയ നടുവേദനയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം ചികിത്സകൾക്ക് കൂടുതലായി എത്തുന്നത് സ്ത്രീകൾ ആയതുകൊണ്ട് പലതരത്തിലുള്ള വിമർശനങ്ങളും ഈ ചികിത്സാരീതിക്കെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും ഉയർന്നു വന്നിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എത്ര പൈസ കൊടുത്തിട്ടാണെങ്കിലും ഈ ചികിത്സാരീതി ഒന്ന് പഠിച്ചെടുക്കണമല്ലോ എന്ന് ഞരമ്പന്മാർ ചിന്തിക്കാതിരിക്കില്ല. കാരണം കൂട്ടിപ്പിടിച്ച് പൊട്ടിക്കുന്ന ചികിത്സ രീതി ആണല്ലോ വേദനകളെ സംഹരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം ചികിത്സാരീതികളുടെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ട്രെൻഡിങ് ആവുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക