തിരുവനന്തപുരത്ത് പ്രിന്‍സിപ്പാള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ സമീപിച്ചതെന്ന് വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു. എന്നാല്‍ തന്റെ മുന്നിലെത്തി പ്രശ്‌നം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാള്‍ വളരെ മോശമായി പ്രതികരിക്കുകയായിരുന്നുവെന്നും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടും ആരും ഞങ്ങളെ സഹായിക്കാന്‍ എത്തിയില്ലെന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു.

തിരുവനന്തപുരം നേഴ്സിങ് കോളേജിൽ നടന്നത് എന്ത് ? വിദ്യാർത്ഥിനി പ്രതികരിക്കുന്നു

Posted by Sanjay Suresh on Friday, 6 October 2023

തുടര്‍ന്ന് എസ്‌എഫ്‌ഐ മാത്രമാണ് തങ്ങളെ സഹയിക്കാനെത്തിയതെന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു. നേഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ക്യാമറയും സെക്യൂരിറ്റി ജീവനക്കാരെയും വെക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പ്രിന്‍സിപ്പാള്‍ സംസാരിച്ചത്. ഞങ്ങളെ സഹായിക്കാനെത്തിയ എസ്‌എഫ്‌ഐക്കുനേരെയും പ്രിന്‍സിപ്പാള്‍ വളരെ മോശമായി സംസാരിച്ചുവെന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എവിടന്നോ വന്ന അലവലാതികളെ എന്നോട് സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല, അടിച്ച്‌ നിന്റെയൊക്കെ ഷേപ്പ് മാറ്റും. നാല് പൊണ്ണത്തടിയന്മാര്‍ വന്ന് എന്റെയൊക്കെ നെഞ്ചത്ത് കയറുന്നോ’ എന്നിങ്ങനെയായിരുന്നു പ്രിന്‍സിപ്പാള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരോട് ആക്രോശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക