കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ചു; ഒടുവില്‍ കാമുകനും കൈയ്യൊഴിഞ്ഞപ്പോള്‍ മക്കളെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി വനിതാ പൊലീസിന്റെ ആത്മഹത്യ; വിവരമറിഞ്ഞ് കാമുകനും റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി: തമിഴ്നാട്ടിൽ റെയിൽവേ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചത്. തമിഴ്‌നാട്ടില്‍ റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(35), സൊക്കലിംഗ പാണ്ഡ്യനുമാണ്(47) ആത്മഹത്യ ചെയ്തത്.തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചത്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്.
കഴിഞ്ഞ ആറ് വര്‍ഷമായി ജയലക്ഷ്മി സൊക്കലിംഗ പാണ്ഡ്യനുമായി പ്രണയത്തിലായിരുന്നു.ഇതിന്റെ പേരിലാണ് ഭര്‍ത്താവുമായി ഇവര്‍ വേര്‍പിരിഞ്ഞതും.പിന്നീട് മക്കളെയും കൂട്ടി മറ്റൊരിടത്തായിരുന്നു താമസം.ഇതിനിടയില്‍ ലക്ഷക്കണക്കിന് രൂപ ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗ പാണ്ഡ്യൻ കൈക്കലാക്കിയിരുന്നു.അടുത്തിടെയാണ് സൊക്കലിംഗത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി കണ്ടെത്തിയത്.തുടര്‍ന്ന് ജയലക്ഷ്മി താൻ നല്‍കിയ പണം സൊക്കലിംഗത്തോട് തിരികെ ആവശ്യപ്പെട്ടു.എന്നാല്‍ അയാള്‍ പണം തിരികെ നല്‍കിയില്ലെന്നു മാത്രമല്ല,മറ്റേ സ്ത്രീയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും ജയലക്ഷ്മിയെ അറിയിച്ചു.
ഇതിനുപിന്നാലെയാണ് ജയലക്ഷ്മി ഒന്‍പതും പതിനൊന്നും പ്രായമുളള മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്.ജയലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് വെളളിയാഴ്ച വൈകുന്നേരം സൊക്കലിംഗവും ആത്മഹത്യ ചെയ്തത്.ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗം ലക്ഷക്കണക്കിന് പണവും കാറും വാങ്ങിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.സൊക്കലിംഗവുമായള്ള ഫോണ്‍ കോളുകളുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ശേഷമായിരുന്നു ജയലക്ഷ്മി ആത്മഹത്യ ചെയ്തത്.
മധുര റെയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും ഒൻപതും പതിനൊന്നും പ്രായമുളള രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവരുടെ മരണത്തിന് പിന്നാലെ ജയലക്ഷ്മിയുടെ കാമുകനും ആര്‍.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കുകഴിയുന്ന ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും അടുത്തിടെ സ്ഥലംമാറ്റിയിരുന്നു.
ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നു. പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പാണ്ഡ്യനും ഭാര്യയും രണ്ടുമക്കളുമുണ്ട്.