തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്ബളം കുടിശികയായി. 8391 ജീവനക്കാരാണ് ജൂണ്‍ മാസത്തെ ശമ്ബളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. 9200 ഡ്രൈവര്‍മാര്‍ക്കും 8600 കണ്ടക്ടര്‍മാര്‍ക്കും 269 ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാര്‍ക്കും മാത്രമാണ് ഈ മാസം അവസാനമായപ്പോഴെങ്കിലും ജൂണ്‍ മാസത്തെ ശമ്ബളം ലഭിച്ചത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജൂണ്‍ മാസത്തെ ശമ്ബളം എന്ന് നല്‍കുമെന്ന് കൃത്യമായി പറയാന്‍ പോലും കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് കഴിയുന്നില്ല.

കേരളത്തില്‍ മുന്‍കാലങ്ങളില്‍ മാസത്തിലെ അവസാന പ്രവര്‍ത്തി ദിനത്തില്‍ ശമ്ബളം നല്‍കുന്ന സ്ഥാപനമായിരുന്നു കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതിവരെയാണ് ശമ്ബളം നല്‍കിയിരുന്നത്. സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ കെഎസ്‌ആര്‍ടിസിയില്‍ പിന്നീട് ശമ്ബള വിതരണത്തിന്റെ തീയതി നീണ്ടുപോയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും രണ്ട് മാസത്തെ ശമ്ബളം കുടിശികയാകുന്ന സാഹചര്യം സര്‍ക്കാരോ മാനേജ്മെന്റോ സൃഷ്ടിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ആര്‍ടിസിയില്‍ ഏറ്റവും മോശം കാലഘട്ടമായി കരുതപ്പെടുന്നത് ആര്‍ ബാലകൃഷ്ണപിള്ള ​ഗതാ​ഗത മന്ത്രിയായിരുന്ന സമയമാണ്. ആ കാലഘട്ടത്തില്‍ പോലും ജീവനക്കാര്‍ ശമ്ബളത്തിനായി ഇത്രയും നീണ്ട കാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. അടുത്ത മാസവും ശമ്ബളം കുടിശിക തീര്‍ത്ത് ലഭിക്കുമോ എന്ന ആശങ്കയിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. വൈദ്യുതി ബില്ല് മുതല്‍ എല്ലാം കുടിശികയാണ്. അടുത്ത മാസം അവസാനം ഓണം വരുന്നു. ഇതിനെല്ലാം പണം വേണം. എന്നാല്‍, കുടിശികയായ രണ്ട് മാസത്തെ ശമ്ബളം എന്ന് നല്‍കും എന്ന കാര്യത്തില്‍ കെഎസ്‌ആര്‍ടിസി മാനേജ്മെന്റും സര്‍ക്കാരും മൗനം പാലിക്കുകയാണ്.

സര്‍ക്കാര്‍ സഹായമായി ലഭിച്ച പണം ഉള്‍പ്പെടെ 44 കോടി രൂപയാണ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്ബളത്തിനായി വേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 50 കോടി രൂപ ശമ്ബളത്തിനായി നല്‍കിയിരുന്നെങ്കിലും 20 കോടി രൂപ വകമാറ്റി ചിലവഴിച്ചു എന്നാണ് ഉയരുന്ന ആരോപണം.

ബാങ്കില്‍ നിന്ന് ഓവ‍‍‍‍ര്‍‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്നും ഒരുകോടി രൂപയും കൂടി ചേ‍ര്‍ത്താണ് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ശമ്ബളം വിതരണം ചെയ്തത്. 30 കോടി രൂപ സര്‍ക്കാര്‍ സഹായമായി കെ എസ് ആര്‍ ടി സിയ്ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്ബള വിതരണത്തിന് ഇനിയും 26 കോടി രൂപ കൂടി വേണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ ഈ മാസം വേണ്ടത് 79 കോടി രൂപയായിരുന്നു. ശമ്ബള വിതരണത്തിനായി കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് 65 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം തേടിയിരുന്നെങ്കിലും ഫയല്‍ ധനവകുപ്പ് മടക്കിയിരുന്നു. എന്നാല്‍ ശമ്ബള വിതരണം സര്‍ക്കാര്‍ സഹായമില്ലാതെ പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റിയത്. ഈ മാസം ആദ്യം 20 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് ഇന്ധന ആവശ്യങ്ങള്‍ക്കായി ഉപയോ​ഗിക്കുകയായിരുന്നു. പിന്നീടാണ് ശമ്ബളം നല്‍കാനായി 30 കോടി രൂപ കൂടി നല്‍കിയത്. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കിയത്.

ജൂണ്‍ മാസത്തില്‍ കെഎസ്‌ആര്‍ടിസിയിലെ ടിക്കറ്റ് കളക്ഷന്‍ 186.26 കോടി രൂപയായിരുന്നു. ഈ മാസം 26 വരെ 156 കോടി രൂപയും. ഒരു മാസത്തെ ഇന്ധന ചിലവ് 70 കോടി എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ പോലും പ്രതിമാസം ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാനുള്ള 79 കോടി രൂപയിലേറെ മിച്ചം വരുമായിരുന്നു. എന്നാല്‍, കാലാകാലങ്ങളായി മാനേജ്മെന്റ് വരുത്തിവെച്ച കോടികളുടെ കടബാധ്യതയാണ് ഇപ്പോഴത്തെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക