ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരായ പീഡന പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്. കാസര്‍കോട് ചന്ദേര പോലീസ് തിങ്കളാഴ്ച കൊച്ചിയിലെത്തും. കാസര്‍കോടിന് പുറമെ കൊച്ചിയില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് ആരോപണം. കൊച്ചിയിലെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും ഷിയാസ് കരീമിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസ് തീരുമാനം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കാസര്‍ക്കോട്ടെ യുവതി നല്‍കിയ പരാതി. പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഷിയാസ് കരീമിനെതിരെ യുവതി ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വിവരം ലഭിച്ച വേളയിലാണ് യുവതി പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

32കാരിയായ വിവാഹ മോചിതയാണ് പരാതിക്കാരി എന്നാണ് വിവരം. ഷിയാസ് കരീമുമായി 2021 ഏപ്രില്‍ മുതല്‍ രണ്ട് വര്‍ഷത്തോളം ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നാട്ടില്‍ വച്ചും കൊച്ചിയില്‍ വച്ചും പീഡിപ്പിച്ചിട്ടുണ്ടത്രെ. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഷിയാസ് കരീം മര്‍ദ്ദിച്ചുവെന്നും യുവതി പരാതിപ്പെടുന്നു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചു, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പണം കൈവശപ്പെടുത്തി തുടങ്ങിയ മൂന്ന് ആരോപണങ്ങളാണ് പ്രധാനമായും ഷിയാസ് കരീമിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണം പ്രതി നിഷേധിക്കുന്നു. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിലെ പരിശോധനയ്ക്ക് ശേഷമാകും പോലീസ് തുടര്‍ നടപടി സ്വീകരിക്കുക എന്നാണ് വിവരം. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്ബുണ്ട് എന്ന് തെളിഞ്ഞാല്‍ ഷിയാസ് കരീമിനെ പോലീസ് അറസ്റ്റ് ചെയ്യും. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യം നേടാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. അതുകൊണ്ടുതന്നെ കൊച്ചിയിലെ പരിശോധന വളരെ നിര്‍ണായകമാണ്.

എറണാകുളത്താണ് വര്‍ഷങ്ങളായി യുവതി ജോലി ചെയ്യുന്നത്. ജിമ്മില്‍ വച്ചാണ് ഷിയാസ് കരീമുമായി പരിചയപ്പെടുന്നതത്രെ. ചെറുവത്തൂരിലെ ഹോട്ടലില്‍ വച്ചും കൊച്ചിയില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് ആരോപണം. 11 ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നും പറയുന്നു. ഷിയാസ് കരീം വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക