തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ തക്കാളി വിതരണം നടത്തി ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് രാജനാല ശ്രീഹരി. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 2022-ല്‍ ജനങ്ങള്‍ക്ക് സൌജന്യമായി മദ്യവും ചിക്കനും വിതരണം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ യാളാണ് രാജനാല ശ്രീഹരി.

ജൂലൈ 24 തിങ്കളാഴ്ച, തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനും ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്‍റുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ വിത്യസ്തമായ സമ്മാനം വിതരണം ചെയ്തത്. തക്കാളി വില കുത്തനെ കൂടി പൊന്നും വിലയിലെത്തി നിക്കുമ്ബോഴാണ് രാജനാല ശ്രീഹരി ആളുകള്‍ക്ക് തക്കാളി സൌജനമ്യായി വിതരണം ചെയ്തത്. സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാനാണ് താൻ തക്കാളി വിതരണം ചെയ്തതെന്ന് ശ്രീഹരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് കിലോ വീതം 200 പേര്‍ക്കാണ് തക്കാളി നല്‍കിയത്. ബിആര്‍എസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിറമായ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകളില്‍ നിറച്ച തക്കാളികള്‍ വാങ്ങാനായി സ്ത്രീകളും പുരുഷന്മാരുമടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്. ‘പൊതുജനങ്ങള്‍ ഒരു കാലത്തും കഷ്ടപ്പെടരുത് എന്നത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെയും കെടിആറിന്റെയും സന്ദേശമാണ്. സാധ്യമാകുമ്ബോള്‍ പൊതുജനങ്ങളെ സഹായിക്കണം. തക്കളാക്കി തീപിടിച്ച വിലയുള്ള സമയത്ത് ജനങ്ങളെ സഹായിക്കണമെന്ന് തോന്നി. അതാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ഞങ്ങളെ നയിച്ചതെന്നും’ രാജനല ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു.

2022 ഒക്ടോബറില്‍, ദസറയില്‍ ദേശീയ പാര്‍ട്ടിയായി ബിആര്‍എസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജനല ശ്രീഹരി മദ്യക്കുപ്പികളും ലൈവ് ചിക്കനും വിതരണം ചെയ്തത്. അന്നത്തെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം തക്കാളി വില ഉയര്‍ന്നുതന്നെ നിലകൊള്ളുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ചില്ലറ വിപണിയില്‍ തക്കാളി വില കിലോഗ്രാമിന് 150 മുതല്‍ 200 രൂപ വരെ ഉയര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക