അടുത്തിടെയാണ് ബിജെപി വിട്ട് കൂടുമാറി നടൻ ഭീമൻ രഘു സിപിഎമ്മില്‍ അംഗത്വം എടുത്തത്. ബിജെപി തനിക്ക് അവസരം നല്‍കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, നടന്റെ കൂടുമാറ്റം സ്ഥാനങ്ങള്‍ കൊതിച്ചാണെന്നായിരുന്ന പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം. ഇപ്പോഴിതാ, സിപിഎമ്മിലേയ്‌ക്ക് കൂടുമാറുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ തീര്‍ക്കുന്നത്.

പിണറായി വിജയൻ സഖാവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെപ്പറ്റി എന്തൊക്കെയാണ് ആള്‍ക്കാര്‍ പറയുന്നത്. അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് സഖാവിനെപ്പറ്റി എല്ലാവരും പറയുന്നത്. ഞാൻ ഒരുകാര്യം ചോദിക്കട്ടെ, ചക്കരക്കുടത്തില്‍ കയ്യിട്ട് വാരിയാല്‍ നക്കാത്തവരായി ആരാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരായാലും നക്കും. അതൊക്കെ ലോകത്ത് നടക്കുന്നതാണ്. അങ്ങനെ മാത്രം വിചാരിച്ചാല്‍ മതി. രാഷ്‌ട്രീയത്തില്‍ തുടര്‍ന്നു പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- എന്നാണ് ഭീമൻ രഘു പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക