ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുള്ള സ്ത്രീകളുടെ കൂട്ടത്തല്ല് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘റോഡ്‌സ് ഓഫ് മുംബൈ’ എന്ന ഉപയോക്താവാണ് ഞായറാഴ്ച ട്വിറ്ററില്‍ വീഡിയോ പങ്കിട്ടത്. വനിതാ കംപാര്‍ട്‌മെന്റില്‍ മൂന്ന് സ്ത്രീകള്‍ സീറ്റിനായി വഴക്കിടുന്ന വീഡിയോയാണ് പുറത്തായത്.

അവര്‍ പരസ്പരം അധിക്ഷേപിക്കുന്നതും തല്ലുന്നതും മുടി വലിക്കുന്നതും കണാം. മറുവശത്ത് മറ്റ് യാത്രക്കാര്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി പ്രായമായ ഒരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നത് മുതലാണ് തമ്മിലടി ആരംഭിക്കുന്നത്. പ്രായമായ സ്ത്രീയെ പെണ്‍കുട്ടി ആക്രമിച്ചപ്പോള്‍ മറ്റൊരു സ്ത്രീ തടയാനെത്തി. പിന്നീടുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ അവസാനിച്ചു. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് മര്‍ദനം തുടര്‍ന്നത്. ഇവരെ പിടിച്ചുമാറ്റാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വിറ്ററില്‍ വീഡിയോ വൈറലായിരിക്കുകയാണ്. മൈക്രോ-ബ്ലോഗിംഗ് സൈറ്റില്‍, ഇത് 376,000-ലധികം കാഴ്ചകാരും 4,400-ലധികം ലൈകുകളും നേടി. കമന്റ് സെക്ഷനില്‍, ചില ഉപയോക്താക്കള്‍ ഈ സംഭവത്തെ ‘ലജ്ജാകരമാണ്’ എന്ന് വിളിച്ചപ്പോള്‍, മറ്റുള്ളവര്‍ എഴുതി, ‘മോശം റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളില്ലാത്തതും ജീവിതച്ചെലവ് വര്‍ധിക്കുന്നതും കാരണം ഈ നഗരത്തിലെ ജനങ്ങള്‍ നിരാശരാണ്.’

മുംബൈ ലോകല്‍ ട്രെയിനുകളില്‍ ഇത് ആദ്യ സംഭവമല്ല. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, സമാനമായ മറ്റൊരു സംഭവത്തില്‍, മുംബൈ ട്രെയിനിലെ വനിതാ കംപാര്‍ടുമെന്റില്‍ സഹയാത്രികര്‍ തമ്മിലുള്ള വൃത്തികെട്ട വഴക്കിന് സാക്ഷ്യം വഹിച്ചു. താനെ-പന്‍വേല്‍ ലോകല്‍ ട്രെയിനില്‍ സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോയാണ് വൈറലായത്. അന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കും മര്‍ദനമേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക