കട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ നിരാശനായി പുറത്തിറങ്ങിപ്പോയി! കടയില്‍ പണമില്ലാത്തതു കൊണ്ടല്ല, ഷോപ്പില്‍ ഇരുന്ന ആളുകള്‍ ആരും ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് കള്ളന്‍ കൊള്ളയടിക്കാതെ പുറത്തിറങ്ങിപ്പോയത്! യുഎസിലെ അറ്റ്‌ലാന്റയില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.

Investigators with the Atlanta Police Department’s Robbery Unit are asking for assistance from the public in an ongoing…

Posted by Crime Stoppers Greater Atlanta on Thursday, 6 July 2023

ഒരു നെയില്‍ സലൂണില്‍ കയറിയ കൊള്ളക്കാരന്‍, എല്ലാവരോടും താഴെയിരിക്കാനും പണം എടുക്കാനും ആവശ്യപ്പെടുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. എന്നാല്‍ കടയുടമ പോലും ഇയാളെ ശ്രദ്ധിച്ചില്ല. ഇതിനിടെ ഒരു കസ്റ്റമര്‍ കടയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെ കുറച്ചുനേരം കടയില്‍ കറങ്ങിനിന്നതിന് ശേഷം ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക