അടുത്തിടെ പുറത്തിറക്കിയ അള്‍ട്രോസ് സിഎൻജിയില്‍ ടാറ്റാ മോട്ടോഴ്‍സ് ഇരട്ട സിഎൻജി ടാങ്കുകള്‍ അവതരിപ്പിച്ചിരുന്നു. മറ്റ് രണ്ട് ഹാച്ച്‌ബാക്ക് കാറുകളായ ടിയാഗോ, ടിഗോര്‍ എന്നിവയില്‍ അവതരിപ്പിച്ചുകൊണ്ട് കമ്ബനി ഈ സാങ്കേതികവിദ്യയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളും ഇതിനകം സിഎൻജി സാങ്കേതികവിദ്യയില്‍ എത്തിയെങ്കിലും ഘടനയില്‍ വലിയ ഒറ്റ ടാങ്കാണ് അവതരിപ്പിക്കുന്നത്.

ഇരട്ട ടാങ്കുകള്‍ അവതരിപ്പിക്കുന്നത് രണ്ട് സിഎൻജി ഹാച്ച്‌ബാക്കുകളിലും ബൂട്ട് സ്പേസ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇരട്ട സിലിണ്ടര്‍ സിഎൻജി സജ്ജീകരണത്തിന് കമ്ബനി ഇതിനകം പേറ്റന്റ് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപഭാവിയില്‍ സമാരംഭിക്കുന്ന പഞ്ച് സിഎൻജിയിലും സമാനമായ സജ്ജീകരണം ഫീച്ചര്‍ ചെയ്യും. പഞ്ചും ആള്‍ട്രോസും ഒരേ ആല്‍ഫ പ്ലാറ്റ്‌ഫോം പങ്കിടുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നിരുന്നാലും, ടാറ്റ ടിഗോറിലും ടിയാഗോയിലും ഇരട്ട ടാങ്കുകള്‍ അവതരിപ്പിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. കാരണം അവ പഴയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടാറ്റ വാഗ്ദാനം ചെയ്യുന്ന സിഎൻജി കാറുകളെക്കുറിച്ച്‌ പറയുമ്ബോള്‍, ഉടൻ തന്നെ സിഎൻജി വേരിയന്റ് ലഭിച്ചേക്കാവുന്ന മറ്റൊരു മോഡലാണ് നെക്സോണ്‍. ഡീസല്‍ വേരിയന്റിന് പകരം നെക്‌സോണില്‍ സിഎൻജി നല്‍കിയേക്കാം. സിഎൻജിയുടെ പ്രവര്‍ത്തനച്ചെലവ് താരതമ്യേന കുറവാണ്. ഡീസലിന് സമാനമാണ്.ടാറ്റ മോട്ടോഴ്‌സ് ആള്‍ട്രോസിലും നെക്‌സോണിലും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നല്‍കുന്നത് തുടരുന്നു.

ടാറ്റ ആള്‍ട്രോസ് സിഎൻജിയെക്കുറിച്ച്‌ പറയുമ്ബോള്‍, സണ്‍റൂഫ് ഫീച്ചര്‍ ലഭിക്കുന്ന കമ്ബനി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സിഎൻജി കാറാണിത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് ടാറ്റ ആള്‍ട്രോസ് സിഎൻജിക്ക് കരുത്തേകുന്നത്. ഹാച്ച്‌ബാക്ക് പെട്രോള്‍ മോഡില്‍ 88 എച്ച്‌പി പവറും 113 എൻഎം ടോര്‍ക്കും സൃഷ്ടിക്കുന്നു. സിഎൻജി മോഡില്‍, ഹാച്ച്‌ബാക്ക് യഥാക്രമം 77hp കരുത്തും 103 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന്റെ എഞ്ചിൻ നേരിട്ട് സിഎൻജി മോഡില്‍ ആരംഭിക്കാം. ബൂട്ട് ഫ്ലോറിനു താഴെയുള്ള ഡ്യുവല്‍ സിലിണ്ടര്‍ 30 ലിറ്റര്‍ ടാങ്കുകളാണ് ആള്‍ട്രോസ് സിഎൻജിക്ക് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക