വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലും കൗതുകമുണര്‍ത്തുന്നതാണ്. ആരെയും കൂസാതെ വനാതിര്‍ത്തിയ്ക്കുള്ളില്‍ കഴിയുന്ന വന്യമൃഗങ്ങള്‍ ഇരപിടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. സിംഹം, കടുവ പോലുള്ള അപകടകാരികളായ മാംസഭുക്കുകളായിരിക്കും ഇത്തരം ദൃശ്യങ്ങളില്‍ പ്രധാനമായുണ്ടാവുക. എന്നാല്‍ ഇവരാണ് കാട്ടിലെ ഏറ്റവും ശക്തര്‍ എന്നല്ല അതിനര്‍ത്ഥം. മേല്‍പ്പറഞ്ഞ ഇരപിടിയൻമാര്‍ പോലും അടുക്കാൻ ഭയക്കുന്ന ചുരുക്കം ചില ജീവികളുണ്ട്. അത്തരത്തിലുള്ള രണ്ട് ഭീമാകാരന്മാര്‍ തമ്മില്‍ പോരടിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നത്.

കാട്ടാനയും, കാണ്ടാമൃഗവും രണ്ട് പേരും ഏറെ അപകടകാരികളാണ്. അതിനാല്‍ തന്നെ മറ്റ് വന്യമൃഗങ്ങള്‍ ഇവരെ ഇരയായി പരിഗണിക്കുന്ന അവസരങ്ങള്‍ കുറവാണ്. അത്രമേല്‍ ശക്തരും അപകടകാരികളുമായ ഇരുവരും തമ്മില്‍ കൊമ്ബുകോര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ആജാനബഹുവായ ഒറ്റയാനും ഒരു ഇരട്ടക്കൊമ്ബൻ കാണ്ടാമൃഗവുമാണ് വീഡിയോയിലുള്ളത്. ഇരുവരും പരസ്പരം കൊമ്ബുകോര്‍ക്കുന്ന ദൃശ്യങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെക്കാള്‍ വലിപ്പത്തിലും ശക്തിയിലും മുന്നിലുള്ള ഒറ്റയാനെ ഒറ്റയ്ക്ക് നേരിടാൻ തക്കവണ്ണം കരുത്ത് തനിക്കില്ലെന്ന് കാണ്ടാമൃഗം മനസിലാക്കുന്നത് വരെ വീഡിയോ തുടരുന്നുണ്ട്. കാട്ടാനയ്ക്ക് നേരെ പാഞ്ഞടുക്കുന്ന കാണ്ടാമൃഗം ഒടുവില്‍ പരാജയം സമ്മതിച്ച്‌ തിരിഞ്ഞോടുന്നത് വീഡിയോയില്‍ കാണാം. ഐഎഫ്‌എസ് ഓഫീസര്‍മാരടക്കം നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക