തൃശ്ശൂര്‍: വിവാഹം നിശ്ചയിച്ച ശേഷം യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അരുണിന് ഇത് സ്ഥിരം പരിപാടിയെന്ന് പരാതിക്കാരിയായ യുവതി. തൃശൂര്‍, ചാലക്കുടി, കൂടപ്പുഴ, അരിയാരത്ത് വീട്ടില്‍ ഉണ്ണികൃഷ്ണൻ്റെ മകൻ അരുണിനെതിരെ കളപ്പാറ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് അരുണ്‍ യുവതിയെ സിനിമ കാണാനെന്ന വ്യാജേന മലമ്ബുഴ കെടിഡിസി ഹോട്ടലിലെത്തിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതോടെ ഇയാള്‍ നാട്ടില്‍ വരാതെ ഗള്‍ഫില്‍ തന്നെ തുടരുകയാണ്.

വിവാഹ മോചിതനെന്ന് പറഞ്ഞാണ് ഭാര്യയും ഒരു കുഞ്ഞുമുള്ള ഇയാള്‍ പെണ്‍കുട്ടികളുടെ വീടുകളില്‍ വിവാഹം ആലോചിച്ചെത്തുന്നത്. വിവാഹം ഉറപ്പിച്ചതിന് ശേഷം പെണ്‍കുട്ടിയുമായി ഫോണിലൂടെ കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയും പിന്നീട് നിര്‍ബന്ധിച്ച്‌ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അകലുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും പരാതിക്കാരി പറയുന്നു. പരാതിക്കാരിയായ യുവതി വിവാഹമോചിതയാണ്. താനും വിവാഹ മോചിതനാണെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയുടെ വീട്ടുകാരെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹറിനിലെ യുസുഫ് ബിൻ അഹമ്മദ് കാനൂ എന്ന സ്ഥാപനത്തില്‍ റെൻ്റല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണെന്നാണ് ഇയാള്‍ യുവതിയുടെ വീട്ടുകാരോ‌ട് പറഞ്ഞിരുന്നത്. തൻ്റെ സഹോദരനായ അശ്വിനൊപ്പമാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി വീട്ടുകാരുമായി വിവാഹം ആലോചിച്ചത്. തുടര്‍ന്ന് അടുത്ത ലീവിന് വരുമ്ബോള്‍ വിവാഹം നടത്താം എന്ന ഉറപ്പില്‍ അരുണ്‍ തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു. അതിനുശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. ബഹറിനിലേക്ക് തിരിച്ചു പോകുന്നതിൻ്റെ തലേദിവസം വീണ്ടും യുവതിയുടെ വീട്ടിലെത്തിയ അരുണ്‍ തൻ്റെ പെരുമാറ്റത്തിലൂടെ അവരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തു.

തുടര്‍ന്ന് ഗള്‍ഫിലേക്ക് പോയ അരുണ്‍ നാലു മാസങ്ങള്‍ക്കുശേഷം തിരിച്ചു നാട്ടിലെത്തി. അതിനിടയില്‍ ഫോണിലൂടെ ഇരുവരും തമ്മില്‍ വളരെയേറെ അടുത്തിരുന്നു. നാട്ടിലെത്തിയ അരുണ്‍ മലമ്ബുഴ ഡാം കാണാൻ യുവതിയെ കൂട്ടിക്കൊണ്ടുപോയി മലമ്ബുഴ കെടിഡിസി ഹോട്ടലില്‍ വച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയം യുവതിയുടെ ചിത്രങ്ങളും അരുണ്‍ പകര്‍ത്തിയിരുന്നു. ഗള്‍ഫില്‍ പോയി തിരിച്ചുവന്നാല്‍ ഉടൻ വിവാഹം ചെയ്യാം എന്ന് ഉറപ്പിലാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. എന്നാല്‍ ഗള്‍ഫിലേക്ക് പോയ അരുണിൻ്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളാണ് പിന്നീടുണ്ടായത്. വിവാഹം കഴിക്കുന്ന കാര്യം പറയുമ്ബോഴൊക്കെ ഒഴിഞ്ഞു മാറാനുള്ള ശ്രമമായിരുന്നു പ്രതിയില്‍ നിന്നും ഉണ്ടായതെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവില്‍ ഇക്കാര്യം തുറന്നു ചോദിച്ചപ്പോള്‍ കയ്യിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

അതിനിടയിലാണ് പ്രതി വിവാഹ മോചിതനല്ലെന്നും ഇത്തരത്തില്‍ നിരവധി യുവതികളെ പെണ്ണുകാണുകയും അവര്‍ക്കെല്ലാം വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു എന്ന വിവരങ്ങളും യുവതി അറിയുന്നത്. മാത്രമല്ല ഇതിനിടയില്‍ മറ്റൊരു യുവതിയുമായി പ്രതി ബന്ധം ആരംഭിച്ചിരുന്നു എന്ന വിവരവും യുവതി അറിഞ്ഞിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന യുവതി അരുണിനെതിരെ മലമ്ബുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തെങ്കിലും പ്രതി വിദേശത്തായതിനാല്‍ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി നാട്ടിലേക്കു വരാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചതായും വിവരമുണ്ട്.

വിവാഹ തട്ടിപ്പ് നടത്തി തന്റെ ജീവിതം തകര്‍ത്ത് പ്രതിയെ എത്രയും വേഗം പിടികൂടണം എന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായില്ല എന്നാണ് യുവതി പറയുന്നത്. ഇക്കാര്യത്തില്‍ പോലീസിൻ്റെ ഉദാസീനതയ്ക്ക് എതിരെ യുവതി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. പ്രതി നിരവധി സ്ത്രീകളുടെ ജീവിതം ഇത്തരത്തില്‍ പ്രതി തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും താൻ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകണമെന്നും യുവതി പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതി ഇപ്പോഴും കാണാമറയതാണ്. ഗള്‍ഫില്‍ ജോലി നോക്കുന്ന പ്രതി തനിക്കെതിരെ കേസെടുത്ത വിവരമറിഞ്ഞ് തിരിച്ചു നാട്ടിലേക്ക് എത്തിയിട്ടില്ല എന്നാണ് വിവരം. അതേസമയം പ്രതി ഗള്‍ഫിലായതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് പൊലീസിനെന്നും ഇരയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. തൃശൂര്‍ സ്വദേശിനിയായ യുവതിയെയാണ് അരുണ്‍ വിവാഹം ചെയ്ത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. പ്രതിയായ അരുണിൻ്റെ പരസ്ത്രീ ബന്ധം ഉള്‍പ്പെടെയുള്ള സ്വഭാവ വൈകല്യങ്ങള്‍ കാരണം യുവതി വിവാഹമോചനത്തിന് കേസു നല്‍കിയെന്നാണ് വിവരം. എന്നാല്‍ നാളിതുവരെ ഈ കേസില്‍ വിധി ആയിട്ടില്ല. വിവാഹ സമയത്ത് പ്രതി സ്ത്രീധനമായി വാങ്ങിയ വലിയ അളവ് സ്വര്‍ണ്ണാഭരങ്ങളില്‍ വളരെ കുറച്ചു മാത്രമാണ് ഇയാള്‍ തിരിച്ചു നല്‍കിയതെന്നും പറയുന്നു.

ഭൂരിഭാഗം സ്വര്‍ണ്ണവും ഇയാള്‍ തിരിച്ചു നല്‍കാനുണ്ടെന്നാണ് വിവരം. പ്രതിയുടെ മാതാപിതാക്കളും സഹോദരനും ഈ സ്വര്‍ണ്ണം നല്‍കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ പ്രതിയുടെ ആദ്യ ഭാര്യ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താൻ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവാവ് വീണ്ടും യുവതികളെ വിവാഹം ആലോചിക്കുന്നതും തുടര്‍ന്ന് അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക