എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരവും കൂട്ടത്തല്ലും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ ) ഡല്‍ഹി ഘടകത്തിന്റെ യാത്രയയപ്പു സല്‍ക്കാരം കൂട്ടയടിയില്‍ കലാശിച്ചു. സ്ഥലം മാറി പോകുന്ന മനോരമ ചാനലിലെ അരുണ്‍ പോള്‍സന്‍ , വിഷ്ണു കേച്ചേരി എന്നിവര്‍ക്കു യാത്രയയപ്പു നല്‍കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി യുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച മദ്യ സല്‍ക്കാരമാണ് അലങ്കോലമായത്.

ചേരി തിരിഞ്ഞ് അടിയായെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മനോരമയിലെ റിപ്പോര്‍ട്ടറുടെ ഗാനാലാപനത്തെ കളിയാക്കി മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ കളിയാക്കിയതാണ് ചേരിതിരിഞ്ഞുള്ള അടിയില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റവര്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചാണ് സ്ഥലം വിട്ടത്. സംഭവം നടക്കുമ്ബോള്‍ എം.പി – എന്‍.കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയിലെ ഈ വീട്ടില്‍ ഇല്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക