സിംഹത്തെയും പുലിയെയും കടുവയെയും വളര്‍ത്തുന്ന നിരവധിപ്പേര്‍ ഉണ്ട്. എന്നാല്‍ എപ്പോഴാണ് ഇവ അപകടകാരികളാവുക എന്ന കാര്യം പറയാന്‍ സാധിക്കില്ല. അതുകൊണ്ട് ഇവയെ വളര്‍ത്തുന്നവര്‍ ഏറെ ജാഗ്രത കാട്ടണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച്‌ പറയുന്ന കാര്യം. ഇപ്പോള്‍ ഈ മുന്നറിയിപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

ബ്രിട്ടനിലെ പാര്‍ക്ക് ഉടമയെ സിംഹം ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സിംഹത്തിന്റെ അടുത്തേയ്ക്ക് പോകുന്ന വയോധികനായ ഉടമ, സിംഹത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. എന്നാല്‍ പിന്നാലെ പാഞ്ഞെത്തിയ സിംഹം, ഉടമയെ കടിച്ചുകുടയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.തുടര്‍ന്ന് വയോധികനെ സിംഹം വലിച്ചിഴയ്ക്കുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍, നിലത്ത് കിടന്ന് ഞെരങ്ങുന്നതും വീഡിയോയില്‍ കാണാം. അതിനിടെ ഭയാനകമായ കാഴ്ച കണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരഞ്ഞു. സിംഹം കുറ്റിക്കാട്ടില്‍ മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക