തിരുവനന്തപുരം: തിരുവനന്തപുരത്ത് കേശവപുരത്ത് വീട്ടുമുറ്റത്ത് പരസ്യം നല്‍കി മദ്യവില്‍പ്പന. മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിലായിരുന്നു കച്ചവടത്തിലെ പ്രധാന ഇനം. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വില്‍പ്പന. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് വീടിന്റെ ഉടമ ഇഷാനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

നഗരത്തിന് സമീപത്തുള്ള വീടിന് മുറ്റത്ത് അലങ്കരിച്ച വാനില്‍ ബാറിന് സമാനമായി അലങ്കരിച്ച്‌ സംവിധാനങ്ങള്‍ ഒരുക്കി കോക്ടെയിലാക്കി മദ്യം വില്‍പ്പന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കച്ചവടം നടക്കുകയായിരുന്നു. പരസ്യമായിട്ടായിരുന്നു മദ്യവില്‍പ്പന. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെയാണ് പ്രദേശവാസികള്‍ എക്‌സൈസിന് പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സൈസ് എത്തി വാഹനത്തിലും വീട്ടിലും പരിശോധന നടത്തി. വീട്ടില്‍ നിന്ന് 38 ലിറ്റര്‍ ബിയറും 10 ലിറ്റര്‍ വിദേശ മദ്യവും ഇവിടെ നിന്ന് പിടികൂടി. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നല്‍കി കോക്ടെയില്‍ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക