തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം. ശമ്ബള പരിഷ്കരകണ അപാകതകള്‍ പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രത്യക്ഷ സമരത്തിന്റെ ഭാ​ഗമായി പ്രിന്‍സിപ്പല്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്‌ ആണ് ആദ്യ പടി. അതേസമയം ഓപി , കിടത്തി ചികില്‍സ , ശസ്ത്രക്രിയ അടക്കം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ആദ്യഘട്ട പ്രത്യക്ഷ സമരം നടത്തുന്നത്മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്ബളപരിഷ്കരണം 2020 ലാണ് ലഭ്യമായത്.

ഉത്തരവ് 2020 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം അധ്യാപകര്‍ക്കും പുതുക്കിയ ശമ്ബളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക