തിരുവനന്തപുരം: കേരളത്തിലെ ലോകസഭാംഗങ്ങളുടെ എം.പി ഫണ്ട് വിനിയോഗത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്. 6.14 കോടി രൂപയാണ് ആസ്തിവികസന ഫണ്ടില്‍ നിന്നും പ്രേമചന്ദ്രന്‍ ഇതുവരെ ചെലവഴിച്ചതെന്നാണ് കണക്കുകള്‍. പത്തനംതിട്ട എം.പി ആന്റോ ആന്റണിയാണ് എം.പി ഫണ്ട് ചെലവഴിച്ചതില്‍ രണ്ടാമത്. 5.07 കോടിയാണ് ആന്റോ ചെലവിട്ടത്.

എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ 3.98 കോടി ചെലവഴിച്ച്‌ സംസ്ഥാനത്ത് എട്ടാം സ്ഥാനത്തുണ്ട്.കൃത്യമായി പദ്ധതികള്‍ തയ്യാറാക്കി നല്‍കി ഫണ്ട് സമയബന്ധിതമായി വാങ്ങിയെടുക്കുന്നതിലും പ്രേമചന്ദ്രനാണ് മുന്നില്‍. പ്രേമചന്ദ്രന്‍ ഒഴികെ ബാക്കിയെല്ലാവര്‍ക്കും 2019,-20, 21,- 22 എന്നീ വര്‍ഷങ്ങളിലെ വിഹിതമായ ഏഴ് കോടി വീതമാണ് ലഭിച്ചിട്ടുള്ളത്.ചെലവിലും മുന്നിലായതിനാല്‍ പ്രേമചന്ദ്രന് മാത്രം 2022-23ലെ പകുതി ഗഡു കൂടി ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് കോടി വീതമാണ് ഓരോ വര്‍ഷവും ലോക്സഭാംഗത്തിന് ആസ്തി വികസന ഫണ്ടായി ലഭിക്കുക. എന്നാല്‍ കോവിഡ് കാരണം 2020-21ല്‍ ഒന്നും ലഭിച്ചില്ല. 21-22ല്‍ രണ്ട് കോടി മാത്രമാണ് നല്‍കിയത്.

എം.പിമാരും ചിലവഴിച്ച തുകയും

എന്‍.കെ. പേമചന്ദ്രന്‍- 6.14 കോടി, ആന്റോ ആന്റണി 5.07 കോടി, എ.എം. ആരിഫ് 4.92 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 4.55 കോടി, തോമസ് ചാഴിക്കാടന്‍ 4.20 കോടി, കെ. മുരളീധരന്‍- 4.08 കോടി.രാഹുല്‍ ഗാന്ധി 3.98 കോടി, കൊടിക്കുന്നില്‍ സുരേഷ് 3.84 കോടി, ഹൈബി ഈഡന്‍ 3.76 കോടി, രമ്യ ഹരിദാസ് 3.68 കോടി, ഡീന്‍ കുര്യാക്കോസ് 3.62 കോടി, ബെന്നി ബെഹന്നാന്‍ 3.54 കോടി, ശശി തരൂര്‍ 3.53 കോടി, ഇ.ടി. മുഹമ്മദ് ബഷീര്‍ 3.07 കോടി, ടി.എന്‍. പ്രതാപന്‍- 2.99 കോടി, എം.കെ. രാഘവന്‍ 2.94 കോടി, അടൂര്‍ പ്രകാശ് 2.87 കോടി, വി.കെ. ശ്രീകണ്ഠന്‍- 2.51 കോടി, കെ. സുധാകരന്‍ 2.46 കോടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക