വന്യമൃഗങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കുമ്ബോള്‍ എപ്പോഴും ജാഗ്രത പാലിക്കണം. നാം എപ്പോഴും പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ബഹുമാനിക്കണം. അടുത്തിടെ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനു നേരെ നടന്നടുക്കുന്ന കൊമ്ബന്റെ വീഡിയോ വൈറലായിരുന്നു. കൊമ്ബന്‍ വന്നതിലുപരി , ഈ സാഹചര്യത്തെ നേരിട്ട യാത്രക്കാരുടെ രീതികളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത് .

വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികളിലൊരാള്‍ ചിത്രീകരിച്ച വീഡിയോയാണ് പുറത്തു വന്നത് . വനപ്രദേശത്തിന്റെ മധ്യഭാഗത്ത് നില്‍ക്കുന്ന വാഹനത്തിന് നേരെ നടന്നടുക്കുന്ന ആനയെ ദൃശ്യങ്ങളില്‍ കാണാം . യാത്രക്കാരില്‍ ചിലര്‍ ആനയ്‌ക്ക് വാഴപ്പഴം നല്‍കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുമ്ബോള്‍, മറ്റുള്ളവര്‍ പരിഭ്രാന്തരായി വേഗത്തില്‍ വാഹനം എടുക്കാന്‍ ആവശ്യപ്പെടുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ആന വാഹനത്തിന് സമീപം എത്തുമ്ബോള്‍, യാത്രക്കാരില്‍ ചിലര്‍ ഗണപതിയുടെ മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങുന്നു. സ്വയം സംരക്ഷിക്കാനും ആനയെ ശാന്തമാക്കാനുമുള്ള ശ്രമത്തിലാണിവരെന്ന് വ്യക്തം . ഡ്രൈവര്‍ ഏതാനും മീറ്ററുകളോളം വാഹനം പിന്നിലേക്ക് കൊണ്ടുപോകുമ്ബോള്‍ അതിനൊപ്പം ആനയും നടന്നു വരുന്നുണ്ട് . ഒപ്പം യാത്രക്കാര്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് തുടരുന്നു. ക്രമേണ ആന തുമ്ബിക്കൈ ഉയര്‍ത്തി വാഹനത്തിനു നേരെ അഭിവാദ്യം ചെയ്തിട്ട് റോഡിന്റെ വശത്തേക്ക് മാറി പോകുകയും ചെയ്യുന്നു .ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക