ഒരു പുതിയ സ്ഥലം സന്ദര്‍ശിക്കുമ്ബോള്‍ പ്രാദേശിക വിഭവങ്ങള്‍ രുചിച്ച്‌ നോക്കുന്നത് ഒരു മികച്ച അനുഭവമാണ്. ചില ഭക്ഷണങ്ങള്‍ വായില്‍ വെള്ളമൂറിക്കുന്നതാണെങ്കില്‍ ചിലത് തികച്ചും വിചിത്രമായിരിക്കും. തായ് ചെമ്മീന്‍ സാലഡ് രുചിച്ച്‌ നോക്കുന്ന ഒരാളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. സാലഡിലെ ചെമ്മീന്‍ യഥാര്‍ത്ഥത്തില്‍ ജീവനുള്ളതാണ്.

സാം പെപ്പര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.ഉള്ളി, നാരങ്ങാനീര്, ഉപ്പ്, മുളക് തുടങ്ങിയ ചേരുവകള്‍ ഒരു പാത്രത്തില്‍ ഇട്ട് ഒരാള്‍ സാലഡ് തയ്യാറാക്കുന്നതാണ് വീഡിയോയുടെ ആരംഭത്തില്‍ കാണാന്‍ സാധിക്കുക. പിന്നീട് വെള്ളം നിറച്ച ടാങ്കില്‍ നിന്ന് ചെമ്മീന്‍ എടുത്ത് പാത്രത്തില്‍ ഇടുന്നു. സാലഡിന്റെ പാത്രത്തില്‍ നിന്ന് ചെമ്മീന്‍ ചാടുന്നത് കാണാം. ഈ സാലഡ് രുചിച്ച്‌ നോക്കുന്നതാണ് പിന്നീട് കാണുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചെമ്മീന്‍ തന്നെ കടിച്ചെന്നും അദ്ദേഹം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാം പെപ്പര്‍ പങ്കുവച്ച വീഡിയോ ഇതുവരെ ആറ് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയ്ക്ക് 96,000 ലൈക്കുകളും ലഭിച്ചു. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഈ വിഭവത്തെ അധാര്‍മ്മികമായ ഭക്ഷണമെന്നാണ് വിശേഷിപ്പിച്ചത്. ചിലര്‍ ഇത് ക്രൂരമായ ഒരു ഭക്ഷണമായിപ്പോയെന്നും വിലയിരുത്തി. ചിലര്‍ ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയപ്പോള്‍ ചിലര്‍ തങ്ങള്‍ക്കും ഇത് രുചിച്ച്‌ നോക്കാന്‍ ജിജ്ഞാസ തോന്നുന്നുവെന്നാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക