സംസ്ഥാന കോണ്‍ഗ്രസില്‍ മണ്ഡലം കമ്മിറ്റി മുതല്‍ ഡി.സി.സി തലംവരെ നടത്താന്‍ നിശ്ചയിച്ച പുനഃസംഘടന വൈകും. ഈ മാസം അവസാനം ഛത്തിസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനുശേഷമേ ഇനി പുനഃസംഘടനാചര്‍ച്ച സജീവമാകൂവെന്നാണ് സൂചന. സംഘടനയിലെ തര്‍ക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.പി.സി.സി. പുനഃസംഘടനാനടപടികള്‍ തല്‍ക്കാലം മരവിപ്പിക്കുന്നതും ഈ സാഹചര്യത്തിലാണ്.

എല്ലാ വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുമിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ജില്ലാതലത്തില്‍ രൂപീകരിച്ച പ്രത്യേകസമിതികളെക്കുറിച്ചും പുനഃസംഘടനയ്ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളിലും വ്യാപക എതിര്‍പ്പുണ്ട്. മാനദണ്ഡങ്ങളില്‍ ഒന്നിലേറെ തവണ മാറ്റം വേണ്ടിവന്നു. പത്തനംതിട്ടയില്‍ ഒരു വിഭാഗം നേതാക്കള്‍ പരസ്യ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ മാസം ഏഴിന് ജില്ലാതല സമിതികള്‍ പുനഃസംഘടനാ പട്ടിക കൈമാറണമെന്ന് കെ.പി.സി.സി അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും നടപ്പായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഡ്ജറ്റിലെ നികുതി ഭാരത്തിനെതിരെയുള്ള യു.ഡി.എഫിന്റെ രാപ്പകല്‍ സമരം നാളെയും മറ്റന്നാളുമാണ്. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിലാണ് പാര്‍ട്ടി നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ധന സെസ് ഉള്‍പ്പെടെ ബഡ്ജറ്റിലെ നികുതിനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് യു.ഡി.എഫും കെ.പി.സി.സിയും ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത രണ്ടാഴ്ച നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം ജനങ്ങളില്‍ സജീവമാക്കി നിറുത്താന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ വേണം. അതിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക