പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായ പര്‍വേസ് മുഷറഫ് അല്‍പസമയത്തിന് മുന്‍പ് അന്തരിച്ചു. അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. 79 വയസായിരുന്നു. ഒമ്ബത് വര്‍ഷത്തോളം (1999-2008) പാകിസ്ഥാന്റെ സെനിക മേധാവിയായി സേവനമനുഷ്ഠിച്ച മുഷറഫ്, 2001 ല്‍ രാജ്യത്തെ പത്താമത്തെ പ്രസിഡന്റായി. ഒടുവില്‍ 2008ല്‍ കോടതി ഇടപെട്ട് പുറത്താക്കും വരെ ആ പദവിയില്‍ തുടര്‍ന്നു.

ഡല്‍ഹിയില്‍ ജനിച്ച ഇന്ത്യാ വിരുദ്ധൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1943 ഓഗസ്റ്റ് 11നാണ് മുഷറഫ് ജനിക്കുന്നത്. വിഭജനത്തിനു മുമ്ബ് ഡല്‍ഹിയിലായിരുന്നു ജനനം. വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം കറാച്ചിയില്‍ സ്ഥിരതാമസമാക്കി, അവിടെ സെന്റ് പാട്രിക്സ് സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട്, കാകുലിലെ പാകിസ്ഥാന്‍ മിലിട്ടറി അക്കാഡമിയില്‍ ചേര്‍ന്ന മുഷറഫ് 1964ല്‍ ബിരുദം നേടി. തുടര്‍ന്ന് പാകിസ്ഥാന്‍ ആര്‍മിയില്‍ ഉന്നതമായ പദവില്‍ ചേര്‍ന്നു.

1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത മുഷറഫ് ഇന്ത്യയില്‍ നിന്നും രാജ്യത്തിനേറ്റ വമ്ബന്‍ തോല്‍വിയില്‍ കടുത്ത ഇന്ത്യാ വിരുദ്ധനായി തീര്‍ന്നു. 1966-1972 കാലഘട്ടത്തില്‍ എലൈറ്റ് സ്‌പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പില്‍ (എസ്‌എസ്ജി) സേവനമനുഷ്ഠിച്ചു. 1971 ലെ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ മുഷറഫ് എസ്‌എസ്ജി കമാന്‍ഡോ ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു.

ഈ യുദ്ധത്തിലും സ്വന്തം രാജ്യം പരാജയപ്പെട്ടതോടെ ഇന്ത്യയെ മുന്നില്‍ നിന്നും നേരിടാനാവില്ലെന്നും, പിന്നില്‍ നിന്നും ചതിക്കുക മാത്രമാണ് വഴിയെന്നും മുഷറഫിന് മനസിലായി. എന്നാല്‍ അക്കാലത്ത് സൈന്യത്തില്‍ ഉന്നത പദവിയില്‍ എത്താനാവാത്തതിനാല്‍ കാത്തിരിക്കുക എന്നത് മാത്രമായിരുന്നു മുഷറഫിന് മുന്നിലുണ്ടായിരുന്ന വഴി.1971 ന് ശേഷം സൈന്യത്തിനുള്ളില്‍ അതിവേഗ പ്രമോഷനുകള്‍ മുഷറഫിനെ കാത്തിരുന്നു. ഇന്ത്യാ വിരുദ്ധതയില്‍ സന്തുഷ്ടരായ സൈനിക നേതൃത്വത്തിന്റെ പരിലാളന ആവോളം കിട്ടിയതാണ് ഉയര്‍ച്ചയ്ക്ക് കാരണം.

കരസേന മേധാവി1998 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മുഷറഫിനെ കരസേനാ മേധാവിയായി നിയമിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അട്ടിമറിയിലൂടെ ഷെരീഫിന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയും രാജ്യത്തിന്റെ പ്രസിഡന്റാകുകയും ചെയ്തു. നവാസ് ഷെരീഫ് അധികാരത്തില്‍ ഇരുന്ന കാലത്ത് ഇന്ത്യയുമായി സ്ഥാപിച്ച നല്ല ബന്ധം കരസേനാ മേധാവിയായ മുഷറഫിനെ അലോസരപ്പെടുത്തി. കാര്‍ഗിലില്‍ ചതിയിലൂടെ ഇന്ത്യയെ കുത്തിയ പാകിസ്ഥാന്റെ ബുദ്ധികേന്ദ്രം മുഷറഫായിരുന്നു. പാക് ചതി തിരിച്ചറിയാന്‍ വൈകിയെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ മുഷറഫിന്റെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി.

1999 ലെ അട്ടിമറി

1999 ഒക്ടോബര്‍ 12 ന് ഷെരീഫ് ശ്രീലങ്കയില്‍ നിന്ന് മടങ്ങുമ്ബോള്‍ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയ്ക്കാണ് സൈന്യം പ്രധാനമന്ത്രി ഭവനം ഏറ്റെടുത്തു പട്ടാള അട്ടിമറി നടത്തിയത്. തുടര്‍ന്ന്മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനയെ സസ്‌പെന്‍ഡ് ചെയ്യുകയും ചീഫ് എക്സിക്യൂട്ടീവിന്റെ റോള്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ നടപടിയെ അന്താരാഷ്ട്ര സമൂഹം നിശിതമായി വിമര്‍ശിച്ചു. 2001 ജൂണില്‍ മുഷറഫ് പാകിസ്ഥാന്‍ പ്രസിഡന്റായി.

അപ്രതീക്ഷിത ഭാഗ്യം

2008 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പിപിപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുഷറഫിനെ ഇംപീച്ച്‌ ചെയ്യാനുള്ള നടപടി ആരംഭിച്ചു. പിന്തുണ നഷ്ടമായതോടെ ഇംപീച്ച്‌മെന്റ് അന്തിമമാകുന്നതിന് മുമ്ബ് സ്വമേധയാ സ്ഥാനമൊഴിഞ്ഞു. 2010ല്‍ മുഷറഫ് ഓള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എപിഎംഎല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു. ഇന്ത്യാ വിരുദ്ധന്‍ എന്ന ഇമേജില്‍ ഭരണം പിടിക്കാനായിരുന്നു നീക്കും.എന്നാല്‍ ഈ സമയത്ത് മുഷറഫിന് നേരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം, നവാബ് അക്ബര്‍ ബുഗ്തിയുടെ കൊലപാതകം, 2007 നവംബറിലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം 62 ജഡ്ജിമാരുടെ ‘അനധികൃത തടവ്’ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ മുഷറഫ് അകപ്പെട്ടു.ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയതിനെ തുടര്‍ന്ന് 2013 മാര്‍ച്ച്‌ 17 ന് മുഷറഫ് ദുബായിലേക്ക് ചികിത്സ തേടി യാത്രയായി. എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇസിഎല്‍) പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുഷറഫിന് വിദേശയാത്ര വിലക്കിയിരുന്നെങ്കിലും ആഭ്യന്തര മന്ത്രാലയം വിലക്ക് ഒഴിവാക്കി കൊടുക്കുകയായിരുന്നു. ചലനശേഷിയെ ബാധിക്കുന്ന അമിലോയിഡോസിസ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഷ്റഫ് പാക് രാഷ്ട്രീയത്തില്‍ നിന്നും സ്വയം പിന്നോട്ട് പോയി. ഇതിനിടെ 2019 ഡിസംബര്‍ 17 ന് പ്രത്യേക കോടതി രാജ്യദ്രോഹക്കേസില്‍ മുഷറഫിന് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചില കോടതി ഇടപെടലുകള്‍ കാരണം ഈ ശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.ഇന്ത്യയില്‍ ജനിച്ച്‌ പാകിസ്ഥാനിലേക്ക് കുടിയേറിയ കടുത്ത ഇന്ത്യാ വിരുദ്ധനായിരുന്നു പര്‍വേസ് മുഷറഫ്. തെറ്റുകള്‍ നിരവധി ചെയ്തവര്‍ പോലും മരണത്തില്‍ വിശുദ്ധരാക്കപ്പെടാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പെടുത്താന്‍ കഴിയാത്തയാളാണ് ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം പര്‍വേസ് മുഷറഫ്.

മുഷറഫ് പ്രസിഡന്റായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് 9/11 ആക്രമണം നടന്നത്. ഈ സംഭവമാണ് മുഷറഫിന് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം എന്ന് കരുതാം. ‘ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍’ യുഎസുമായി മുഷറഫ് സഖ്യത്തിലേര്‍പ്പെട്ടു. ഇതിലൂടെ അമേരിക്കയില്‍ നിന്നും പണവും ആയുധങ്ങളും പാകിസ്ഥാനിലേക്ക് ഒഴുകി. അന്താരാഷ്ട്ര തലത്തിലും പാക് സര്‍ക്കാരിനെതിരെ എതിര്‍പ്പ് കുറഞ്ഞു.2002 ഒക്ടോബറില്‍ മുഷറഫ് പൊതുതെരഞ്ഞെടുപ്പ് നടത്തി, ഈ സമയത്ത് അദ്ദേഹം ആറ് പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പട്ടാള അട്ടിമറിയെന്ന ചീത്തപ്പേര് മുഷറഫ് ഒഴിവാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാല് പ്രവിശ്യാ അസംബ്ലികളിലും മുഷറഫ് അനുകൂലികള്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍ എന്ന പേരില്‍ മുഷറഫിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു.

കോടതി മുട്ടുകുത്തിച്ചു

2007 മാര്‍ച്ചില്‍, തന്റെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപണത്തിൽ രാജിവെക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുഷറഫ് അന്നത്തെ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ മുഹമ്മദ് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു. ഈ സംഭവം മുഷറഫിന് തിരിച്ചടിയുടെ തുടക്കമായി മാറി. അഭിഭാഷകരും പ്രതിപക്ഷവും അക്രമാസക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. ഇത് മുഷറഫ് കൈകാര്യം ചെയ്ത രീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 2007 ജൂണ്‍ 20ന് മുഷറഫിന്റെ സസ്‌പെന്‍ഷന്‍ സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചു.ഇതിന് പിന്നാലെ 2007 നവംബര്‍ 3ന് മുഷറഫ് വീണ്ടും രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. 2007 ഡിസംബര്‍ 15ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഈ സമയത്ത് ജനറല്‍ അഷ്ഫാഖ് പെര്‍വൈസ് കയാനി പാക് സൈനിക മേധാവിയായി ചുമതലയേറ്റു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക