30 കിലോ കഞ്ചാവ് പിടിച്ച കേസില്‍ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്. നിമ്മി 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു.

2020 ഡിസംബര്‍ 28 ന് തഴക്കരയില്‍ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കേസില്‍ യുവതി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക