ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ വളരെ അധികം ജനപ്രിയമാണ്. ഒരു 23 -കാരി നിരവധി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങി അവയിലൂടെ കാണാന്‍ തന്നെപ്പോലെ ഇരിക്കുന്ന യുവതികള്‍ക്കായി തെരച്ചില്‍ നടത്തുകയും അങ്ങനെ കണ്ടെത്തയ ഒരു യുവതിയെ കൊന്ന ശേഷം തന്റെ മരണം വ്യാജമായി കെട്ടിച്ചമയ്ക്കുകയും ചെയ്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മ്യൂണിക്കില്‍ താമസിക്കുന്ന 24 -കാരിയായ ഷഹ്റബാന്‍ കെ എന്ന ജര്‍മ്മന്‍ യുവതിയാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചത്. തന്നെപ്പോലെ ഇരിക്കുന്ന ഒരാളെ കണ്ടെത്താന്‍ അനേകം പ്രൊഫൈലുകള്‍ ഷഹ്റബാന്‍ പരിശോധിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് നൂറ് മൈല്‍ അകലെ താമസിക്കുന്ന അള്‍‌ജീരിയന്‍ ബ്ലോഗറും 23 -കാരിയുമായ ഖദിജയെ കണ്ടെത്തിയത്.

കഴിഞ്ഞ ആഗസ്തിലാണ് ജര്‍മ്മനിയിലെ ഇന്‍ഗോള്‍സ്റ്റാഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന മെഴ്സിഡസിനകത്ത് രക്തത്തില്‍ കുളിച്ച ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബ്യൂട്ടീഷനായ ഷഹറബന്‍ ആണ് കൊല്ലപ്പെട്ടത് എന്ന് എല്ലാവരും കരുതി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അത് ഖദീജയാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഷഹറാബാനും കാമുകന്‍ ഷെക്കിറും ഖദീജയെ സമീപിച്ച ശേഷം സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കാനെന്ന വ്യാജേന അവളെ കൂട്ടിക്കൊണ്ടു പോയി. തിരികെ വരുന്ന വഴിക്ക് കാട്ടില്‍ തടഞ്ഞുവച്ച ശേഷം അവര്‍ അവളെ 50 -ലധികം തവണ കുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷഹറബനാണ് എങ്കില്‍ വീട്ടില്‍ പറഞ്ഞത് താന്‍ തന്റെ മുന്‍ഭര്‍ത്താവിനെ കാണാന്‍ പോകുന്നു എന്നാണ്. എന്നാല്‍, ഏറെ കഴിഞ്ഞിട്ടും അവള്‍ തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ കാറില്‍ മരിച്ച നിലയില്‍ അവളെ കണ്ടെത്തുകയായിരുന്നു. ശരിക്കും അത് ഷഹറബനല്ല, ഖദീജയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.

എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ഖദീജയാണ് എന്നും കൊലപ്പെടുത്തിയത് ഷഹറബാനും കാമുകനും കൂടി ചേര്‍ന്നാണ് എന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് തന്നെപ്പോലെ ഇരിക്കുന്ന ഒരാളെ കണ്ടെത്തി കൊന്ന ശേഷം താന്‍ മരിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ ഷഹറബന്‍ ശ്രമിച്ചത് എന്നത് വ്യക്തമായിട്ടില്ല. കുടുംബപ്രശ്നം എന്ന് മാത്രമാണ് നിലവില്‍ പൊലീസ് നല്‍കുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക