കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ വിശേഷണങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് നിഷ ജോസ് കെ മാണി. ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകുകയും, വിവിധ സംസ്ഥാനങ്ങളിലെ നദികളിലൂടെ കയാക്കിങ് നടത്തി വെള്ളം ശേഖരിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിൽ ഉൾപ്പെടെ ഇവരുടെ വിവിധങ്ങളായ സാമൂഹ്യ ഇടപെടലുകൾ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുവാൻ ഇടയാക്കിയ ഒരു പുസ്തകത്തിൻറെ രചയിതാവ് കൂടിയാണ് നിഷ ജോസ്.

തിരഞ്ഞെടുപ്പ് വേളകളിൽ പാലായിലും സമീപമണ്ഡലങ്ങളിലും കേരള കോൺഗ്രസിന് വേണ്ടി സജീവമായി പ്രവർത്തനരംഗത്തും നിഷയെ കാണാറുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേക്ക് ഇവർ എത്തുമെന്നും പലപ്പോഴും അഭ്യൂഹങ്ങൾ പരക്കാറുണ്ട്. കെഎം മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ ഇത്തരം അഭ്യൂഹങ്ങൾ സജീവമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം പാലായിലെ ചരിത്രപ്രസിദ്ധമായ രാക്കുളി പെരുന്നാളിന് മാതൃവേദി അവതരിപ്പിച്ച സ്കിറ്റിൽ സാന്താക്ലോസ് വേഷമണിഞ്ഞ് വേദിയിൽപ്പെട്ട് പ്രത്യക്ഷപ്പെട്ടത് നിഷ ജോസ് കെ മാണിയാണ്. കാണികൾക്ക് ഏറെ കൗതുകകരമായിരുന്നു ഈ കാഴ്ച. നിഷ തന്നെ തന്റെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ജന മനസ്സിലേക്കുള്ള ഷോർട്ട് കട്ടോ?

2024ൽ നടക്കാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് വൃത്തങ്ങളിലും, രാഷ്ട്രീയവൃത്തങ്ങളിലും കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സജീവമാണ്. തോമസ് ചാഴികാടന് ഒരു അവസരം കൂടി ലഭിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോഴും മറ്റൊരു വിഭാഗം സാധ്യത കൽപ്പിക്കുന്നത് സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിനാണ്. തർക്കം രൂക്ഷമായാൽ കെഎം മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ ഒരു സ്ഥാനാർത്ഥി ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വരികയും സാക്ഷാൽ നിഷ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളും തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാലായിൽ നിന്ന് അല്പം വിട്ടു നിന്ന നിഷാ ജോസ് രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പിന് മുന്നോടിയായി ആണോ സാന്താക്ലോസ് വേഷം കെട്ടിയത് എന്ന രസകരമായ ചർച്ചകളും പാലായിൽ ഇപ്പോൾ സജീവമാണ്.

#featured image: Instagram Screen Grab

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക