സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അലവന്‍സുകളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമിഷന്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇതുസംബന്ധിച്ച കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 35 ശതമാനം വരെ വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2022 ജൂലൈയിലാണ് കമിഷനെ നിയമിച്ചത്. ശമ്ബളവര്‍ധന കമിഷന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോണ്‍ ചെലവ്, ചികിത്സാ ചെലവ് തുടങ്ങിയവയില്‍ കാലോചിത മാറ്റം വേണമെന്നാണ് ശുപാര്‍ശ. മന്ത്രിസഭായോഗം ശുപാര്‍ശയില്‍ തീരുമാനമെടുക്കും. 70,000രൂപയാണ് എംഎല്‍എയുടെ ശമ്ബളം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎല്‍എയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍:

1. പ്രതിമാസ സ്ഥിര അലവന്‍സ് 2,000 രൂപ

2. മണ്ഡലം അലവന്‍സ് 25,000 രൂപ

3. ടെലിഫോണ്‍ അലവന്‍സ് 11,000 രൂപ

4. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ

5. മറ്റ് ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ 8,000 രൂപ

6. മിനിമം പ്രതിമാസ ടിഎ 20,000 രൂപ

7. സ്വകാര്യ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഒരു വര്‍ഷത്തേക്ക് 3 ലക്ഷം രൂപ

8. നിയമസഭാ സമ്മേളനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ അലവന്‍സ് കേരളത്തിനകത്ത് ദിവസം 1000 രൂപ

9. ചികിത്സാ ചെലവ് മുഴുവന്‍ റീ ഇംബേഴ്‌സ്‌മെന്റ്.

10. പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ

11. ഭവന വായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപ

12. പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15.000 രൂപ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക