സുഡാന്‍ പ്രസിഡന്റ് സല്‍വ കീര്‍ പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്സ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബറിലാണ് വിവാദത്തിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു പൊതു പരിപാടിക്കിടെ പ്രസിഡന്റ് മൂത്രം പോവുകയായിരുന്നു. കിര്‍ തന്റെ ട്രേഡ്‌മാര്‍ക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച്‌ പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ സുഡാനിലെ മാധ്യമപ്രവര്‍ത്തക യൂണിയന്‍, ആറുപേരെക്കുറിച്ചുള്ള അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീഡിയോ പുറത്തുവന്നതിനെക്കുറിച്ച്‌ അറിവുണ്ടെന്നാണ് ദേശീയ സുരക്ഷാ ഏജന്‍സി ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക