പാലാ മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 15ഓളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില അതീവ ഗുരുതരമല്ലെന്നാണ് വിവരം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. രാമപുരം പൊലീസും അഗ്നിശമനസേനയും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക