ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വസതിയില്‍ നടന്ന ഇ ഡി പരിശോധനയില്‍ 20 കോടി രൂപ പിടിച്ചെടുത്തു. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നടന്ന പരിശോധനയിലാണ് ഇത്രയും തുക കണ്ടെടുത്തത്.

അധ്യാപക നിയമന അഴിമതിയിലൂടെ ശേഖരിച്ച പണമാണ് പിടിച്ചെടുത്തതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പണം എണ്ണുന്നതിനുവേണ്ടി ബാങ്ക് ജീവനക്കാരുടെ സഹായവും തേടിയിരുന്നു. റെയ്ഡില്‍ 20 മൊബൈല്‍ഫോണുകള്‍, പിടിച്ചെടുത്തു. ഇത്രയും മൊബൈലുകളുടെ ആവശ്യമെന്താണെന്ന് അര്‍പിതക്ക് വിശദീകരിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, എംഎല്‍എ മാനിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതികളിലും പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥാചാറ്റര്‍ജി ബംഗാളിലെ വ്യവസായ മന്ത്രിയാണ്. പശ്ചിമബംഗാളിലെ സ്‌കൂള്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് നടന്ന അനധികൃത നിയമനങ്ങളിലൂടെയാണ് ഇത്രയും തുക ശേഖരിച്ചതെന്നാണ് ഇ ഡി ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക