കണ്ണൂര്‍: മദ്യലഹരിയില്‍ റസീന തലശേരി നഗരത്തിലും പരിസരങ്ങളിലും അഴിഞ്ഞാടുന്നത് പതിവായിട്ടും നടപടിയെടുക്കാതെ പൊലിസ് ദൃക്സാക്ഷിയാകുന്നുവെന്ന പരാതി ശക്തമാകുന്നു. തുടര്‍ച്ചയായി തലശേരിയിലും ന്യൂമാഹിയിലും ഗതാഗത തടസമുണ്ടാക്കുകയും പൊതുജനങ്ങളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടും ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങുന്നത് ഉന്നതതലങ്ങളിലെ പിടിപാടുകാരണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തലശേരി വടക്കുമ്ബാട് സ്വദേശിനിയായ റസീന(29)യെന്ന യുവതി ആരുടെ മുന്നില്‍ എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന ഭീതിയിലാണ് തലശേരിയിലും മാഹിയിലുമുള്ളവര്‍.

കഴിഞ്ഞ ദിവസം തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ഭീകരത സൃഷ്ടിച്ചത്. തനിക്ക് നെഞ്ചു വേദനയാണെന്നും ഉടന്‍ ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ റസീന ഇവിടെ ബഹളമുണ്ടാക്കുകയും ആശുപത്രി ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്നത് തട്ടുപൊളിപ്പന്‍ രംഗങ്ങളെ വെല്ലുന്ന സീനുകളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെഞ്ചുവേദനയാണ് തനിക്ക് ചികിത്സ വേണമെന്നു പറഞ്ഞെത്തിയ റസീന ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് തട്ടിക്കയറുകയായിരുന്നു. ചികിത്സ വേണമെന്നു പറഞ്ഞെത്തിയ ഇവര്‍ ചികിത്സയ്ക്കു വിധേയമാകാന്‍ കൂട്ടാക്കാത്തതാണ് പ്രശ്്നമുണ്ടാക്കിയത്. അവള്‍ പരിശോധിക്കുന്നതിനായി ഒരിടത്തു നില്‍ക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ ചെയ്യാതെ നടന്നു കളിക്കുകയായിരുന്നുവെന്നും ഇതു ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ അസഭ്യവര്‍ഷത്തില്‍ കുളിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതുകണ്ടു സഹികെട്ടു അവിടെയുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഒരാള്‍ ഇടപെട്ടപ്പോള്‍ അയാളുടെ കരണം നോക്കിയൊന്നു പൊട്ടിച്ചു. പിന്നീട് കണ്ടത് കൂട്ടിരിപ്പുകാരന്‍ നിലത്തുവീഴുന്നതാണ്. ഇതോടെ സ്്ഥിതി വഷളായപ്പോള്‍ ആശുപത്രി അധികൃതര്‍ തലശേരി ടൗണ്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലിസ് ഇവിടെയെത്തി റസീനയെ അനുനയിപ്പിച്ചു മറ്റൊരു ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഒരുമാസംമുന്‍പ് മാഹി പന്തക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധയിലും ഇവര്‍ മദ്യലഹരിയില്‍ കാറോടിച്ചു അഴിഞ്ഞാടുകയും ദമ്ബതികളുംകുഞ്ഞും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത വഴിയാത്രക്കാരായ യുവാക്കളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും നിലത്തെറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വഴിയാത്രക്കാരായ യുവാക്കളെയും നാട്ടുകാരെയും പൊലിസിനെയും അസഭ്യം പറഞ്ഞായിരുന്നു നടുറോഡില്‍ ഇവര്‍ അഴിഞ്ഞാടിയിരുന്നത്. ഇതുകാരണം ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതവും മുടങ്ങി. എന്നാല്‍ ഈ കേസില്‍ റസീന മണിക്കൂറുകള്‍ കൊണ്ടാണ് ഇവര്‍ പുറത്തിറങ്ങിയത്. ഇതിനു ശേഷം മറ്റൊരു സ്ഥലത്തും ഇതിനുസമാനമായ സംഭവമുണ്ടായി.

റസീന മയക്കുമരുന്നിന്റെ അടിമയോ, മാനസിക വിഭ്രാന്തിയുള്ളവളോ, മദ്യാസക്തിയുള്ളവളോയാണെന്ന സംശയമാണ് നാട്ടുകാര്‍ക്കുള്ളത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇവരുടെ വീഡിയോകളില്‍ സമനില തെറ്റിയ വ്യക്തിയെപ്പോലെയാണ് പെരുമാറുന്നത്. നേരത്തെ സമ്ബന്ന കുടുംബത്തിലെ യുവതിയാണ് ആഡംബരകാറില്‍ സഞ്ചരിക്കുന്ന റസീനയെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്നാണ് ഇവരുടെ നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ യുവതിയുടെ കാറിലുള്ള യാത്രകളും ഇവര്‍ സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങളും മുകളില്‍ സൂചിപ്പിക്കുന്ന ഏതോകാരണം കൊണ്ടാവാമെന്നാണ് ദൃക്സാക്ഷികള്‍ പൊലിസിനോട് പറഞ്ഞത്.

മുന്‍പ് ഒരു ഓട്ടോറിക്ഷയുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചിരുന്നു. അന്ന് ഇവരുടെ വാഹനത്തില്‍ നിന്നും ഗുളിക ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി നാട്ടുകാര്‍ പറയുന്നു.പ്രണയ വിവാഹവും അതുതകര്‍ന്നപ്പോള്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച ഈ യുവതിയുടെ ഇപ്പോഴത്തെ സാഹചര്യവും പൊലിസ് അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.ലഹരിയില്‍ മതിമറന്ന് ഇവര്‍ കാറുമായി റോഡിലിറങ്ങുമ്ബോള്‍ നാട്ടുകാര്‍ ഓടിരക്ഷപ്പെടേണ്ട അവസ്ഥയിലായിട്ടുണ്ട്. എപ്പോള്‍ പൊലിസ് പിടികൂടിയാലും മിനിട്ടുകള്‍ക്കുള്ളില്‍ ഇവരെ പുറത്തിറക്കുന്നതാരാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. തലശേരിയില്‍ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയ റസീനയെ ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ പൊലിസിന് കഴിഞ്ഞിട്ടുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക