പുതിയ തലമുറയ്ക്ക് ഏറെ സുപരിചിതമായ വാക്കാണ് സെക്‌സ്റ്റിങ്. ഒരു ഡിജിറ്റല്‍ പ്ലാറ്റുഫോമിലെ സമ്മതത്തോടെയുള്ള ലൈംഗിക കൈമാറ്റമായി ഇതിനെ നിര്‍വചിക്കാം. പരസ്പരം ലൈംഗിക പ്രവര്‍ത്തികള്‍ വിവരിക്കുന്നതോ അല്ലെങ്കില്‍ നഗ്ന അല്ലെങ്കില്‍ അര്‍ദ്ധ നഗ്ന ഫോട്ടോഗ്രാഫുകള്‍ പരസ്പരം അയയ്ക്കുന്നതോ ഇതില്‍ ഉള്‍പ്പെടാം. എന്തുകൊണ്ടായിരിക്കും പുതിയ തലമുറയിലെ പല പെണ്‍കുട്ടികളും സ്വന്തം നഗ്ന ചിത്രങ്ങള്‍ കാമുകന്‍മാകും പങ്കാളികള്‍ക്കും അയച്ചുകൊടുക്കുന്നത്?

നെബ്രാസ്‌ക ലിങ്കന്‍ സര്‍വകലാശാലയിലെ മനശാസ്ത്രവിഭാഗം ഗവേഷകര്‍ ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയപ്പോള്‍ വിവിധ അഭിപ്രായങ്ങളാണ് വന്നത്. തങ്ങളുമായി ബന്ധത്തിലുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ പലപ്പോഴും നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്. അവരെ അതിന് പ്രേരിപ്പിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. യാതൊരു വീണ്ടുവിചാരവുമില്ലാതെയാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നില്ല. മറിച്ച്‌ അത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നാണ് കരുതുന്നത് എന്നാണ് ഗവേഷകര്‍ പഠനത്തില്‍ വിശദീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗികമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമാണ് സെക്‌സ്റ്റിങ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്‌സ്റ്റിങ്ങിന് പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നായിരുന്നു ഗവേഷകര്‍ തിരഞ്ഞത്. ഇതിന്റെ ഭാഗമായി 207 കോളജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ സംഘം സര്‍വേ നടത്തി. ജീവിതത്തില്‍ ഒരു നഗ്ന ചിത്രമെങ്കിലും അയച്ചിട്ടുള്ള 19 വയസു മുതല്‍ 27 വയസു വരെ പ്രായമുള്ള യുവതികളാണ് സര്‍വേയില്‍ പങ്കെടുത്തത്.

പങ്കാളികള്‍ നിരന്തരം ആവശ്യപ്പെട്ടതുകൊണ്ട്, തമാശയായി തോന്നിയതുകൊണ്ട്, ഒരു സെക്‌സി സമ്മാനം നല്‍കാന്‍ തോന്നിയിട്ട് എന്നിങ്ങനെ വിവിധങ്ങളായ ഉത്തരങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്. പങ്കാളികള്‍ പ്രതീക്ഷിക്കുന്നുവെന്ന ഉത്തരമായിരുന്നു സര്‍വേയില്‍ പങ്കെടുത്ത 35.3 ശതമാനം പേരും നല്‍കിയ ഉത്തരം. ഏറ്റവും കൂടുതല്‍ പറഞ്ഞ ,രണ്ടാമത്തെ പൊതുവായ ഉത്തരം പങ്കാളികള്‍ നിരന്തരം ആവശ്യപ്പെട്ടുവെന്നതാണ്. ദീര്‍ഘകാലം പിരിഞ്ഞിരിക്കേണ്ടി വന്നതിനെ 17.4 ശതമാനം പേര്‍ കാരണമായി പറയുന്നു.

ചിലരെങ്കിലും പങ്കാളിയെ നിയന്ത്രിക്കാനും അവര്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. പങ്കാളികള്‍ക്ക് തങ്ങളോടുള്ള താല്‍പര്യം അതുവഴി കൂടുമെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ നടപടിയെന്നും കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. ഏതാണ്ട് 20 വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ എന്തിന് നഗ്നചിത്രങ്ങള്‍ അയക്കുന്നുവെന്ന ചോദ്യത്തിന് ലഭിച്ചിട്ടുണ്ട്. കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക